അയോധ്യ പ്രതിഷ്‌ഠ സമയത്ത് രാഹുൽ ഗാന്ധിക്ക് സന്ദർശനമില്ല: ബട്ടദ്രവ സത്രം മാനേജ്‌മന്റ്

ന്യൂഡല്‍ഹി: ജനുവരി 22 ന് രാഹുല്‍ ഗാന്ധി ബട്ടദ്രവയിലെ ശ്രീമന്ത ശങ്കരദേവന്റെ ജന്മസ്ഥലം സന്ദര്‍ശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. അയോധ്യയില്‍ രാമക്ഷേത്ര പ്രതിഷ്ഠ നടക്കുന്ന സമയത്ത് ബട്ടദ്രവയിലെ ക്ഷേത്രത്തിലും ഭക്തരുടെ തിരക്ക് ഉണ്ടാവുമെന്നും സുരക്ഷയുടെ ഭാഗമായാണ് രാഹുലിന് വിലക്കേര്‍പ്പെടുത്തുന്നതെന്നുമാണ് വിശദീകരണം.

വൈകീട്ട് മൂന്ന് മണിക്ക് ശേഷം രാഹുല്‍ ഗാന്ധിക്ക് ബട്ടദ്രവ സത്രം സന്ദര്‍ശിക്കാമെന്നും മാനേജ്‌മെന്റ് കമ്മിറ്റി അറിയിച്ചു. അസമില്‍ രാഹുലിന്റെ ഭാരത് ന്യായ് യാത്ര കടന്നു പോകുന്ന ന്യൂനപക്ഷങ്ങള്‍ക്ക് ആധിപത്യമുള്ള പ്രദേശങ്ങളില്‍ കമാന്‍ഡോകളെ വിന്യസിക്കുമെന്നും ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.

മോറിഗാവ്, ജാഗിറോഡ്, നെല്ലി എന്നീ സെന്‍സിറ്റീവ് ഏരിയകളാണ് തിങ്കളാഴ്ചത്തെ യാത്രയ്ക്കായി കോണ്‍ഗ്രസ് തിരഞ്ഞെടുത്തിട്ടുള്ളത്. ഈ പ്രദേശങ്ങളിലെ ജില്ലാ കമ്മീഷണര്‍മാര്‍ക്കും പൊലീസ് സൂപ്രണ്ടുമാര്‍ക്കും പട്രോളിംഗ് വര്‍ദ്ധിപ്പിക്കാനും കര്‍ശനമായ ജാഗ്രത പാലിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Also Read

More Stories from this section

family-dental
witywide