ആസ്റ്റർ ജോർജ് ഫൊക്കാന റീജനൽ വൈസ് പ്രസിഡന്റ്  ആയി മത്സരിക്കുന്നു  

ശ്രീകുമാർ ഉണ്ണിത്താൻ  

ന്യൂ യോർക്ക് : സജിമോൻ നേതൃത്വം നൽകുന്ന ഡ്രീം ടീമിന്റെ ഭാഗമായി  ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ  ആസ്റ്റർ ജോർജ്  സസ്‌ക്വട്ടൻ റീജനൽ വൈസ് പ്രസിഡന്റ് ആയി  മത്സരിക്കുന്നു.  സസ്‌ക്വട്ടൻ  മലയാളീ അസോസിയേഷന്റെ പ്രസിഡന്റ് കൂടിയായ അദ്ദേഹം  സാമൂഹ്യ രാഷ്ട്രീയ സാമുദായിക മേഖലകളില്‍ നിരവധി സംഭാവനകള്‍ നല്‍കിയിട്ടുള്ള വ്യക്തിയാണ്.

 വളരെ കുറച്ചു സമയംകൊണ്ട് സസ്‌ക്വട്ടൻ മലയാളി അസോസിയേഷനെ  കാനഡയിലെ തന്നെ മികച്ച ഒരു അസോസിയേഷൻ ആക്കിമാറ്റാൻ കഴിഞ്ഞത് ആസ്റ്റർ ജോർജിന്റെ  ശ്രമഫലമാണ്.  ഒരു ചാരിറ്റി പ്രവർത്തകൻ  കൂടിയായ ആസ്റ്റർ ജോർജ് പല ചാരിറ്റി പ്രവർത്തങ്ങൾക്കും നേതൃത്വം നൽകുന്നു.

സ്കൂൾ തലത്തിൽ തന്നെ രാഷ്ട്രീയ രംഗത്ത് പ്രവർത്തനം തുടങ്ങിയ അദ്ദേഹം പാലാ സെന്റ് തോമസ് കോളേജിന്റെ കോളേജ് യൂണിയൻ ആർട്സ് ക്ലബ് സെക്രട്ടറി കൂടി ആയിരുന്നു.

 എല്ലാവരുമായി അടുത്ത് സുഹൃത്‌ബന്ധത്തിന് ഉടമായ അദ്ദേഹം  രാഷ്ട്രീയ രംഗത്ത് എന്നപോലെ  സഭാപരമായ കാര്യങ്ങളിലും വളരെ അധികം ശ്രദ്ധ നൽകിയിരുന്നു .   കാത്തോലിക് യൂത്ത് മുവ് മെന്റിന്റെ  ഭാഗമായും  പ്രവർത്തിച്ചു പോന്നിരുന്ന അദ്ദേഹം   കേരള കാത്തലിക്ക് യൂത്ത് മൂവ്മെന്റിന്റെ പാലാ രൂപത സെക്രട്ടറി കൂടി ആയും , പാലാ രൂപത പാസ്റ്റിൽ കൗൺസിൽ മെംബർ ആയും   പ്രവർത്തിച്ചിരുന്നു. കൂടാതെ   പോലീസ് സേനയിൽ പ്രവർത്തിച്ചിരുന്നപ്പോൾ   പോലീസ് അസോസിയെഷന്റെ ബെറ്റാലിയന്റെ ജില്ലാ പ്രസിഡന്റ് ആയും പ്രവർത്തിച്ചു .

സസ്‌ക്വട്ടൻ  ഹെൽത്ത് അതോറിറ്റിയിൽ ഡൈറ്ററി സർവീസിൽ  ജോലി നോക്കുന്നു. ഭാര്യ ജ്യോതിസ് ജോർജ്, കുട്ടികൾ ആൻ റോസ് ആസ്റ്റർ, അമേലിയ  റോസ് ആസ്റ്റർ,  ആക്സിൽ ഇമ്മാനുവൽ ആസ്റ്റർ.

അമേരിക്കൻ ,കാനേഡിയൻ  പ്രവാസി സമൂഹത്തിന് എന്നും ആവേശം പകരുന്ന   യുവ തലമുറയുടെ പ്രതിനിധിയായിട്ടാണ് ആസ്റ്റർ ജോർജ്  റീജണൽ വൈസ് പ്രസിഡന്റ് ആയി   മത്സരിക്കുന്നത്.  ആസ്റ്റർ ജോർജിന്റെ  പ്രവർത്തനങ്ങൾ യുവ തലമുറക്ക്  മാതൃകയാണ് .അദ്ദേഹത്തിന്റെ     സംഘടനാ മികവും നേതൃ പാടവവും യുവ നേതാകൾക്ക് മുൻതൂക്കമുള്ള   ഫൊക്കാനയുടെ അടുത്ത ഭരണസമിതിയിൽ ഒരു വൻ മുതൽ കുട്ടാകും   എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല.  

ഫൊക്കാനയിൽ ഇത്തവണ  യുവാക്കളുടെ ഒരു നിരതന്നെയാണ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ  ഡ്രീം പ്രോജെക്റ്റുമായി മുന്നോട്ട്  വന്നുകൊണ്ടിരിക്കുന്നത്. കാനഡയിൽ  നിന്നുള്ള എല്ലാവരുംഒരേ സ്വരത്തിൽ ആസ്റ്റർ ജോർജിന്റെ മത്സരത്തെ    പിന്തുണക്കുന്നു . കൂടാതെ  സെക്രട്ടറി ആയി മത്സരിക്കുന്ന  ശ്രീകുമാർ ഉണ്ണിത്താൻ ,ട്രഷർ ആയി മത്സരിക്കുന്ന ജോയി ചക്കപ്പൻ , എക്സി . പ്രസിഡന്റ്  സ്ഥാനാർഥി പ്രവീൺ തോമസ് ,  വൈസ് പ്രസിഡന്റ്  സ്ഥാനാർഥി വിപിൻ രാജു, ജോയിന്റ് സെക്രട്ടറി സ്ഥാനാർഥി മനോജ് ഇടമന  , ജോയിന്റ് ട്രഷർ ജോൺ കല്ലോലിക്കൽ ,  അഡിഷണൽ  ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ് ,വിമൻസ് ഫോറം ചെയർപേഴ്സൺ  സ്ഥാനാർഥി  രേവതി പിള്ള, നാഷണൽ കമ്മിറ്റി മെംബേഴ്‌സ് ആയ സോണി അമ്പൂക്കൻ ,രാജീവ് കുമാരൻ, അഡ്വ. ലതാ മേനോൻ ,ഷിബു എബ്രഹാം സാമുവേൽ,ഗ്രേസ് ജോസഫ്, അരുൺ ചാക്കോ ,    മേരി ഫിലിപ്പ് , മേരികുട്ടി മൈക്കിൾ , മനോജ് മാത്യു  ,ഡോ. ഷൈനി രാജു,  സ്റ്റാന്‍ലി ഇത്തൂണിക്കല്‍, മത്തായി ചാക്കോ , സിജു സെബാസ്റ്റ്യൻ , ജോർജി വർഗീസ് , സുദീപ് നായർ , സോമൻ സക്കറിയ , ബ്ലെസ്സൺ മാത്യു, ജീമോൻ വർഗീസ്, ജെയിൻ തെരേസ,  ഹണി ജോസഫ് റീജിയണൽ വൈസ് പ്രസിഡന്റ് ആയിമത്സരിക്കുന്ന   ബെന്‍ പോള്‍, ലിൻഡോ ജോളി , കോശി കുരുവിള,ഷാജി  സാമുവേൽ, ധീരജ് പ്രസാദ് , ജോസി കാരക്കാട്, ലാജി തോമസ് , ആന്റോ വർക്കി ട്രസ്റ്റീ ബോർഡിലേക്ക് മത്സരിക്കുന്ന സതീശൻ നായർ , ബിജു ജോൺ    എന്നിവർ ആസ്റ്റർ ജോർജിന്  വിജയാശംസകൾ നേർന്നു.

Astor George FOKANA Regional Vice President

More Stories from this section

family-dental
witywide