യു.എസില്‍ എടി&ടി സെല്ലുലാര്‍ സേവനവും ഇന്റര്‍നെറ്റും തടസ്സപ്പെട്ടു : ഉപഭോക്താക്കള്‍ക്ക് ‘പണികിട്ടി’

ടെക്‌സാസ്: വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തിലെ നാലാമത്തെ വലിയ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയും യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഏറ്റവും വലിയ വയര്‍ലെസ് കാരിയറുമായ എടി&ടിയുടെ സേവനങ്ങല്‍ ഇന്ന് തടസ്സപ്പെട്ടു.

വ്യാഴാഴ്ച രാവിലെ സെല്ലുലാര്‍ സേവനവും ഇന്റര്‍നെറ്റും തകരാറിലായതോടെ എടി&ടി യുടെ നെറ്റ്വര്‍ക്ക് രാജ്യത്തുടനീളം വ്യാപകമായ തകരാറുകള്‍ നേരിട്ടതായി ട്രാക്കിംഗ് സൈറ്റായ ഡൗണ്‍ഡിറ്റക്ടര്‍ പറയുന്നു. ഹ്യൂസ്റ്റണ്‍, ചിക്കാഗോ, ഡാളസ് ലോസ് ഏഞ്ചല്‍സ്, അറ്റ്‌ലാന്റ എന്നിവിടങ്ങളില്‍ മിക്ക പ്രശ്‌നങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി സൈറ്റ് പറയുന്നു.

ചില വെറൈസന്‍ ( Verizon), ടി-മൊബൈല്‍ (T-Mobile) ഉപഭോക്താക്കള്‍ക്കും തകരാറുകള്‍ നേരിട്ടെങ്കിലും അത് എടി&ടിയ്ക്ക് നേരിട്ടതിന്റെ ആത്രയും വ്യാപക പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചില്ല.

ഏകദേശം 32,000 എടി&ടി ഉപഭോക്താക്കള്‍ക്ക് വ്യാഴാഴ്ച രാവിലെ 4മണിയോടെ തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 7 മണി ആയപ്പോഴെക്കും ഇത് ഏകദേശം 50,000ത്തിലേക്ക് ഉയര്‍ന്നു. വ്യാഴാഴ്ച രാവിലെ 7 മണി വരെ 1,100 ടി-മൊബൈല്‍ തകരാറുകളും 3,000 വെറൈസണ്‍ തകരാറുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സര്‍വീസ് തടസ്സപ്പെടാന്‍ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമല്ല.

അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയായ എടി&ടിയുടെ ആസ്ഥാനം ടെക്‌സാസിലെ ഡൗണ്ടൗണ്‍ ഡാളസിലെ വിറ്റാക്ര ടവറിലാണ്.

More Stories from this section

family-dental
witywide