
പത്തനംതിട്ട: തിരുവല്ല കുമ്പനാട്ട് കരോള്‍ സംഘത്തിനു നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണമുണ്ടായതായി പരാതി. സ്ത്രീകള്‍ അടക്കം എട്ടു പേര്‍ക്ക് പരുക്കേറ്റെന്നാണ് വിവരം.
കുമ്പനാട് എക്‌സോഡസ് ചര്‍ച്ച് കരോള്‍ സംഘത്തിന് നേരെയായിരുന്നു ആക്രമണം. പത്തിലധികം വരുന്ന സംഘം അകാരണമായി ആക്രമിച്ചു എന്നാണ് പരാതി. പ്രദേശവാസികളായ ആളുകള്‍ തന്നെയാണ് പ്രശ്‌നമുണ്ടാക്കിയത്.













