
ന്യൂഡല്‍ഹി: അഫ്ഗാന് അതിര്‍ത്തിക്ക് സമീപം പാകിസ്ഥാന് സൈനിക പോസ്റ്റിന് നേരെയുണ്ടായ ആക്രമണത്തില്‍ ഏഴ് പേര് കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു. സ്ഫോടക വസ്തുക്കളും ചാവേര്‍ ബോംബുകളും നിറച്ച വാഹനം ഉപയോഗിച്ചായിരുന്നു ആക്രമണം. അഫ്ഗാനിസ്ഥാന്റെ അതിര്‍ത്തിക്കടുത്തുള്ള വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ സൈനിക പോസ്റ്റില്‍ ഒരു സായുധ സംഘമാണ് ആക്രമണം നടത്തിയത്.
ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ പ്രവിശ്യയിലെ വടക്കന്‍ വസീറിസ്ഥാനില്‍ ശനിയാഴ്ച നടന്ന ആക്രമണത്തെത്തുടര്‍ന്ന് സൈന്യം ആറ് അക്രമികളെ വധിച്ചു. അവരില്‍ ചിലര്‍ ചാവേര്‍ വസ്ത്രം ധരിച്ചിരുന്നതായും സൈനിക പ്രസ്താവനയില്‍ പറയുന്നു. അതേസമയം, ആക്രമണത്തിന് പിന്നില്‍ ഏത് ഭീകരസംഘടനയാണെന്ന് സൈന്യം വ്യക്തമാക്കിയിട്ടില്ല.
Attack on Pakistan army post near Afghan border Seven killed, six attackers killed, army says