
ബെര്‍ലിന്‍: പടിഞ്ഞാറന്‍ ജര്‍മ്മന്‍ നഗരത്തിലുണ്ടായ കത്തിക്കുത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നാലുപേര്‍ ഗുരുതരാവസ്ഥയില്‍.
സോലിങ്കന്‍ നഗരത്തില്‍ വെള്ളിയാഴ്ച രാത്രി ഒരു ഫെസ്റ്റിവലിനിടെയാണ് സംഭവം. കത്തിയുമായെത്തിയ ഒരാള്‍ വഴിയാത്രക്കാരെ തുടര്‍ച്ചായി ആക്രമിക്കുകയായിരുന്നു. രാത്രി 9:45 ഓടെയായിരുന്നു സംഭവം. അക്രമി ഒളിവിലാണെന്നാണ് വിവരം. അക്രമിയെ കണ്ടെത്താന്‍ ഹെലിക്കോപ്റ്ററുകളടക്കം ഉപയോഗിച്ച് പൊലീസ് തിരച്ചില്‍ തുടങ്ങി. ജനങ്ങള്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സോലിങ്കന്‍ നഗരം സ്ഥാപിച്ചതിന്റെ 650ാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടന്ന ആഘോഷത്തിനിടെയാണ് ആക്രമണം നടന്നത്. ആക്രമണത്തെത്തുടര്‍ന്ന് പരിപാടികള്‍ റദ്ദാക്കിയിട്ടുണ്ട്.
ജര്‍മ്മനിയിലെ ഏറ്റവും ജനസംഖ്യയുള്ളതും നെതര്‍ലാന്‍ഡ്സിന്റെ അതിര്‍ത്തിയിലുള്ളതുമായ നോര്‍ത്ത് റൈന്‍-വെസ്റ്റ്ഫാലിയ സംസ്ഥാനത്താണ് സോലിങ്കന്‍ നഗരം സ്ഥിതിചെയ്യുന്നത്. ജര്‍മ്മനിയില്‍ താരതമ്യേന മാരകമായ കത്തിക്കുത്തുകളും വെടിവെപ്പുകളും അപൂര്‍വമാണ്.