ആറ്റിങ്ങൽ ഇരട്ടക്കൊല: നിനോ മാത്യുവിന്റെ വധശിക്ഷ ജീവപര്യന്തമാക്കി, അനുശാന്തിക്ക് ഇരട്ട ജീവപര്യന്തം

കൊച്ചി: കേരളത്തെ നടുക്കിയ ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ ഒന്നാം പ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. 25 വർഷം പരോളില്ലാതെ ശിക്ഷ അനുഭവിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. രണ്ടാം പ്രതി അനുശാന്തിയുടെ ഇരട്ട ജീവപര്യന്തവും ഹോക്കോടതി കോടതി ശരിവച്ചു. ശിക്ഷയിൽ ഇളവ് തേടി അനുശാന്തി നൽകിയ ഹർജിയിലായിരുന്നു കോടതി വിധി. ജസ്റ്റിസുമാരായ പി വി സുരേഷ് കുമാർ, ജോൺസൺ ജോൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിധി പറഞ്ഞത്.

കേരളത്തെ ഒന്നാകെ ഞെട്ടിച്ച ക്രൂരകൊലപാതകം 2014 ഏപ്രിൽ 16നാണ് നടന്നത്. അനുശാന്തിയുടെ നാലുവയസുകാരിയായ മകൾ സ്വാസ്‌തിക, ഭ‌ർത്താവിന്റെ അമ്മ ഓമന (57) എന്നിവരെ പട്ടാപ്പകൽ വീട്ടിൽ കയറി നിനോ മാത്യു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ടെക്‌നോപാർക്കിലെ ജീവനക്കാരും സുഹൃത്തുക്കളുമായിരുന്നു നിനോ മാത്യുവും അനുശാന്തിയും. അനുശാന്തിയുമായി ഒന്നിച്ച് ജീവിക്കാനാണ് നിനോ മാത്യു ക്രൂരകൃത്യം ചെയ്തത്. കൊലപാതകത്തിനുള്ള എല്ലാ ഒത്താശയും അനുശാന്തി ചെയ്ത് നൽകി. ആക്രമണത്തിൽ അനുശാന്തിയുടെ ഭർത്താവ് ലിജീഷിന് ഗുരുതരമായി പരിക്കേറ്റിരുന്നു. സ്വന്തം മകളെ കൊലപ്പെടുത്താൻ കൂട്ടുനിന്ന അനുശാന്തി മാതൃത്വത്തിന് അപമാനമാണെന്നും കോടതി പറഞ്ഞു.

Attingal double murder: main accused death penalty cancelled, 25 years imprisonment