തലസ്ഥാനം ഭക്തിസാന്ദ്രം, പണ്ടാര അടുപ്പിലേക്ക് തീ പകര്‍ന്നു; ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കം, നിവേദ്യം രണ്ടരക്ക്

തിരുവനന്തപുരം: പ്രശസ്തമായ ആറ്റുകാൽ പൊങ്കാലക്ക് തുടക്കമായി. പത്തരക്ക് പണ്ടാര അടുപ്പിൽ തീ പകരുന്നതോടെയാണ് ഇക്കൊല്ലത്തെ ആറ്റുകാല്‍ പൊങ്കാല ചടങ്ങുകൾ തുടങ്ങിയത്. പൊങ്കാല അർപ്പിക്കാനെത്തിയവരുടെ തിരക്കിലാണ് പുലർച്ചെ തന്നെ തലസ്ഥാന നഗരം. രണ്ടരയ്ക്കാണ് നിവേദ്യം. വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും സൗകര്യങ്ങളുമാണ് ഇക്കുറി നഗരത്തിലുടനീളം ഒരുക്കിയിട്ടുള്ളത്. മറ്റ് ജില്ലകളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും എത്തിയ ഭക്തരുടെ വലിയ തിരക്കാണ് ജില്ലയിൽ അനുഭവപ്പെടുന്നത്. റെയിൽവേയും കെ എസ് ആർ ടി സിയും പൊങ്കാലക്കെത്തുന്ന ഭക്തരുടെ സൗകര്യത്തിനായി പ്രത്യേകം സർവീസുകൾ ഒരുക്കിയിട്ടുണ്ട്.

ഇന്നലെ ഉച്ച മുതൽ ഇന്ന് രാത്രി എട്ടു മണിവരെ തലസ്ഥാനത്ത് ഗതാഗതനിയന്ത്രമുണ്ട്. വലിയ വണ്ടികളെ നഗരത്തിലേക്ക് പ്രവേശിപ്പിക്കില്ല. കനത്ത ചൂടിന്റെ പശ്ചാത്തലത്തിൽ കുടിവെള്ള വിതരണത്തിനായി നഗരസഭയും വിവിധ സംഘടനകളും ക്രമീകരണങ്ങൾ നടത്തുന്നുണ്ട്. ആരോഗ്യ വകുപ്പ് വിവിധ സ്ഥലങ്ങളിൽ മെഡിക്കൽ ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്. ഇതുകൂടാതെ ആംബുലൻസ് സേവനവും ലഭ്യമാക്കിയിട്ടുണ്ട്.

ക്ഷീണം, തലവേദന, തലകറക്കം, ശ്വാസതടസം തുടങ്ങിയവ ഉണ്ടായാൽ തണലിലേക്ക് മാറുകയും വൈദ്യസഹായം തേടുകയും ചെയ്യുക. ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ദിശ 104, 1056, 0471 2552056 ലേക്ക് വിളിച്ച് ഡോക്ടറുടെ ഉപദേശം തേടാവുന്നതാണെന്ന് ആരോഗ്യ മന്ത്രി അറിയിച്ചിട്ടുണ്ട്.

Attukal pongala 2024 live updates

More Stories from this section

family-dental
witywide