ഫോമ കണ്‍വെന്‍ഷന് സുരക്ഷ ഒരുക്കാന്‍ തോമസ് ഉമ്മന്റെ നേതൃത്വത്തില്‍ സമിതി; മാത്യു ഫ്രാന്‍സിസ് കോ ചെയര്‍

ന്യൂയോർക്ക്: ഡോമിനിക്കൻ റിപ്പബ്ലിക്കിലെ പുന്റ കാനയിൽ ഓഗസ്റ്റ് 8 മുതല്‍ 11 വരെ നടക്കുന്ന ഫോമയുടെ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷൻ ഗംഭീരമാക്കാൻ നാഷണൽ കമ്മിറ്റി രൂപീകരിച്ചു. ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷൻ ഗംഭീരമാക്കാനായുള്ള എല്ലാവിധ സുരക്ഷ ക്രമീകരണങ്ങൾക്കുമായി അതിശക്തമായ കമ്മിറ്റിയാണ് നാഷണല്‍ കമ്മിറ്റി മെമ്പര്‍ തോമസ് ഉമ്മന്റെ (ഷിബു ) നേതൃത്വത്തില്‍ ഫോമ രൂപീകരിച്ചിരിക്കുന്നത്. പൊലീസ് ഡിപ്പാർട്മെന്റിൽ ജോലി ചെയ്യുന്ന മാത്യു ഫ്രാൻസിസ് ആണ് കോ ചെയർമാൻ. പരിചയ സമ്പന്നരായ ക്യാപ്റ്റന്‍ രാജു ഫിലിപ്പ്, കോട്ടക്കല്‍ മാത്യു, ജോര്‍ജ് മാത്യു, നിജിരാജ് ഡി, ഷാജി മാത്യു എന്നിവര്‍ അടങ്ങുന്നതാണ് കമ്മിറ്റി.

എല്ലാ സുരക്ഷ ക്രമീകരണങ്ങള്‍ക്കും പരിചയസമ്പന്നരായ ഈ ടീം നേതൃത്വം നല്‍കുമെന്ന് ഫോമാ കണ്‍വന്‍ഷന്‍ കമ്മിറ്റിക്കുവേണ്ടി ഡോ. ജേക്കബ് തോമസ് (ഫോമാ പ്രസിഡന്റ്), ഓജസ് ജോണ്‍ (ജനറല്‍ സെക്രട്ടറി), ബിജു തോണിക്കടവില്‍ (ട്രഷറര്‍), സണ്ണി വള്ളിക്കളം (വൈസ് പ്രസിഡന്റ്), ഡോ. ജെയ്‌മോള്‍ ശ്രീധര്‍ (ജോ: സെക്രട്ടറി), ജെയിംസ് ജോര്‍ജ് (ജോ: ട്രഷറര്‍), കണ്‍വന്‍ഷന്‍ ചെയര്‍ കുഞ്ഞുമാലിയില്‍ എന്നിവര്‍ അറിയിച്ചു.

വാർത്ത: ഓജസ് ജോൺ , ഫോമാ ജനറൽ സെക്രട്ടറി

More Stories from this section

family-dental
witywide