സെനറ്റർ ബെർണി സാൻഡേഴ്സിന്‍റെ ഓഫിസിന് അജ്ഞതാൻ തീയിട്ടു

ബെർലിങ്ടൺ: വെളളിയാഴ്ച ബർലിങ്ങ്ടണിലെ സെനറ്റർ ബെർണി സാൻഡേഴ്സിൻ്റെ ഓഫിസിൽ തീപിടിത്തമുണ്ടായി. കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമില്ല. ആരോ കരുതിക്കൂട്ടി തീയിട്ടതായി സംശയിക്കുന്നതായും,എന്നാൽ ഉദ്ദേശ്യം വ്യക്തമല്ലെന്നും ബർലിങ്ടൺ പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.

അജ്ഞാതനായ പുരുഷനാണ് പ്രതിയെന്ന് സംശയിക്കുന്നു. ഇയാൾ ഓഫിസിലെ വാതിലിൽ സ്പ്രേ ചെയ്യുകയും തീയിട്ട ശേഷം രക്ഷപ്പെടുകയും ചെയ്തു. ഇയാൾ ഒളിവിലാണെന്നും കാരണമൊന്നും കണ്ടെത്തിയിട്ടില്ല. സ്പ്രിംഗ്ളർ സംവിധാനം ഉപയോഗിച്ചു തീ അണച്ചതായും പൊലീസ് അറിയിച്ചു.

More Stories from this section

family-dental
witywide