ഗുല്‍മാര്‍ഗിലെ ഹിമപാതം : ഒരു വിദേശി മരിച്ചു, മറ്റൊരാളെ കാണാതായി

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗില്‍ വ്യാഴാഴ്ച ഉച്ചയോടെ ഉണ്ടായ വലിയ മഞ്ഞ് വീഴ്ചയില്‍ ഒരു വിദേശി മരിച്ചതായി വിവരം. ഒരാളെ കാണാതായിട്ടുണ്ട്. വിദേശികളടക്കം നിരവധി വിനോദസഞ്ചാരികള്‍ പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണ്.

കോങ്ദൂരി ചരിവുകള്‍ക്ക് സമീപമുള്ള സ്‌കീ ടൗണിന്റെ മുകള്‍ ഭാഗത്താണ് ഈ വലിയ ഹിമപാതം ഉണ്ടായത്. പ്രാദേശിക ഗൈഡ് ഇല്ലാതെയാണ് വിദേശ ടൂറിസ്റ്റുകള്‍ അവിടെ പോയതെന്നാണ് റിപ്പോര്‍ട്ട്. തെരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനുമായി ഇന്ത്യന്‍ സൈന്യം ഹെലികോപ്റ്ററുകളിലാണ് സ്ഥലത്ത് എത്തിയിരിക്കുന്നത്. ജമ്മു കശ്മീര്‍ അഡ്മിനിസ്‌ട്രേഷന്‍ ടീമും സൈനിക ഉദ്യോഗസ്ഥരും തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ഗുല്‍മാര്‍ഗില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഇതിനോടകം എകിസിലും മറ്റും പ്രചരിക്കുന്നുണ്ട്. ഇതില്‍ ചില വിനോദസഞ്ചാരികള്‍ മഞ്ഞില്‍ മുട്ടോളം മുങ്ങി നില്‍ക്കുന്നതും വ്യക്തമാണ്.