
മോൺട്രിയൽ: കാനഡയിലെ പടിഞ്ഞാറൻ കെബെക്കിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. മേഖലയിൽ ഏവിയൻ ഇൻഫ്ലുവൻസ കണ്ടെത്തിയതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി അറിയിച്ചു. രോഗം ബാധിച്ച പക്ഷികളുടെ മലം, മൂക്ക്, കണ്ണ് എന്നിവയിലൂടെ വൈറസ് പടരുന്നത്.
പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ, രാജ്യതലസ്ഥാനമായ ഒട്ടാവയിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ വടക്കുകിഴക്കായി കെബെക്കിലെ സെന്റ്-ആന്ദ്രെ-അവെലിനിനു ചുറ്റുമുള്ള പ്രദേശം പ്രാഥമിക നിയന്ത്രണ മേഖല പ്രഖ്യാപിച്ചു.
പ്രദേശത്തെ ഒരു ഫാമിലാണ് പക്ഷിപ്പനി ബാധിച്ചിരിക്കുന്നത്. കോഴികളെ പക്ഷിപ്പനിയിൽ നിന്നും സംരക്ഷിക്കുന്നതിനും രോഗം പടരുന്നത് തടയുന്നതിനുമായി കൃത്യമായ പരിശോധനകൾ നടത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസിയുടെ വെബ്‌സൈറ്റ് പ്രകാരം 2023 നവംബർ 2 വരെ കാനഡയിൽ ഏകദേശം 7.9 ദശലക്ഷം പക്ഷികൾക്ക് രോഗം ബാധിച്ചിട്ടുണ്ട്. ബ്രിട്ടീഷ് കൊളംബിയയിലാണ് ഏറ്റവും കൂടുതൽ പക്ഷികൾക്ക് രോഗം ബാധിച്ചിരിക്കുന്നത്.