ലെബനന്‍ സുരക്ഷിതമല്ല, യാത്ര ഒഴിവാക്കണം, എത്രയും വേഗം രാജ്യം വിടുക; കര്‍ശന നിര്‍ദ്ദേശവുമായി ഇന്ത്യന്‍ എംബസി

ബെയ്റൂട്ട്: അടുത്തിടെയുണ്ടായ വ്യോമാക്രമണങ്ങളും ആശയവിനിമയ ഉപകരണങ്ങളുടെ സ്ഫോടനങ്ങളും ഉണ്ടായതിനെ തുടര്‍ന്ന് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ലെബനനിലേക്ക് യാത്ര ചെയ്യരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കി ബെയ്റൂട്ടിലെ ഇന്ത്യന്‍ എംബസി.

കഴിഞ്ഞ ഓഗസ്റ്റ് 1 ന് പുറപ്പെടുവിച്ച ഉപദേശത്തിന്റെ ആവര്‍ത്തനമെന്ന നിലയിലും മേഖലയിലെ സമീപകാല സംഭവവികാസങ്ങളും വര്‍ദ്ധനവുകളും കണക്കിലെടുത്ത്, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ലെബനനിലേക്ക് യാത്ര ചെയ്യുന്നതിനെതിരെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ശക്തമായ നിര്‍ദ്ദേശം നല്‍കുന്നുവെന്ന് എംബസിയുടെ അറിയിപ്പില്‍ വ്യക്തമാക്കുന്നു.

ലെബനനില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാനും എംബസി നിര്‍ദേശിക്കുന്നു. കൂടാതെ അങ്ങേയറ്റം ജാഗ്രത പാലിക്കാനും എംബസിയുമായി സമ്പര്‍ക്കം പുലര്‍ത്താനും ഇന്ത്യന്‍ പൗരന്മാരോട് നിര്‍ദേശിച്ചിട്ടുമുണ്ട്. ‘ലെബനനിലുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാരും ലെബനന്‍ വിടാന്‍ കര്‍ശനമായി നിര്‍ദ്ദേശിക്കുന്നു. ഏതെങ്കിലും കാരണത്താല്‍ അവിടെ തുടരുന്നവര്‍ അതീവ ജാഗ്രത പാലിക്കാനും അവരുടെ യാത്രകള്‍ നിയന്ത്രിക്കാനും ഞങ്ങളുടെ ഇമെയില്‍ ഐഡി വഴി ബെയ്‌റൂട്ടിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാനും നിര്‍ദ്ദേശിക്കുന്നു” എന്നും എംബസി അറിയിച്ചു. beirut@mea.gov.in അല്ലെങ്കില്‍ എമര്‍ജന്‍സി ഫോണ്‍ നമ്പര്‍ +96176860128 എന്നിവയിലൂടെ എംബസിയുമായി ബന്ധപ്പെടാം.

More Stories from this section

family-dental
witywide