അയോധ്യ പ്രാണപ്രതിഷ്ഠ: ബാങ്കുകൾക്കും ജനുവരി 22ന് അവധി

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ജനുവരി 22 ന് രാജ്യത്തുടനീളമുള്ള പൊതുമേഖലാ ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, ധനകാര്യ സ്ഥാപനങ്ങൾ, പ്രാദേശിക ഗ്രാമീണ ബാങ്കുകൾ (ആർ‌ആർ‌ബി) എന്നിവയ്ക്ക് (ആർ‌ആർ‌ബി) ഉച്ചവരെ അവധി പ്രഖ്യാപിച്ചു.

കഴിഞ്ഞ ദിവസം, കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ പകുതി ദിവസത്തേക്ക് അടച്ചിടാൻ പേഴ്സണൽ ആൻഡ് ട്രെയിനിംഗ് വകുപ്പ് തിങ്കളാഴ്ച ഉത്തരവിറക്കി.

“അയോധ്യയിലെ രാം ലല്ല പ്രാണ പ്രതിഷ്ഠ 2024 ജനുവരി 22 ന് ഇന്ത്യയിലുടനീളം ആഘോഷിക്കും. ജീവനക്കാരെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ പ്രാപ്തരാക്കുന്നതിന്, ഇന്ത്യയിലെ എല്ലാ കേന്ദ്ര സർക്കാർ ഓഫീസുകളും കേന്ദ്ര സ്ഥാപനങ്ങളും കേന്ദ്ര വ്യവസായ സ്ഥാപനങ്ങളും പകുതിദിവസം അടച്ചിടാൻ തീരുമാനിച്ചു.” ഉച്ചക്ക് 12.20 മുതല്‍ 12.30 വരെയാണ് അയോധ്യയിലെ പ്രതിഷ്ഠാ ദിന ചടങ്ങ്.

കേന്ദ്ര സർക്കാറിന് കീഴിലുള്ള സ്ഥാപനങ്ങൾക്ക് 22ന് ഉച്ചവരെ അവധി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ദീപാവലി പോലെ ആഘോഷം ഗംഭീരമാക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയിട്ടുള്ള നിർദേശം. വിളക്ക് വയ്ക്കുന്നതിനൊപ്പം അന്നദാനവും നടത്തണം. പ്രതിഷ്ഠാ ദിന സ്മരണിക സ്റ്റാമ്പ് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. രാമക്ഷേത്രം, ഹനുമാന്‍, ജഡായു, സരയൂ നദി തുടങ്ങിയ ആറ് ചിത്രങ്ങള്‍ ആലേഖനം ചെയ്ത സ്റ്റാമ്പുകളാണ് പുറത്തിറക്കിയിട്ടുള്ളത്.

More Stories from this section

family-dental
witywide