
ബാക്കു: കഴിഞ്ഞ ദിവസം കസഖ്സ്ഥാനില്‍ തകര്‍ന്നുവീണ അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് വിമാനം റഷ്യയില്‍ നിന്നുണ്ടായ വെടിവയ്പ്പിലാണ് തകര്‍ന്നു വീണതെന്ന് അസര്‍ബൈജാനി പ്രസിഡന്റ് ഇല്‍ഹാം അലിയേവ്. അതിദാരുണമായ അപകടത്തിന്റെ കാരണം മറച്ചുവെക്കാന്‍ റഷ്യ ശ്രമിച്ചുവെന്നും ദുരന്തത്തില്‍ റഷ്യ ‘കുറ്റം’ സമ്മതിക്കണമെന്നും അദ്ദേഹം ആരോപിച്ചു.
വിമാന അപകടത്തെക്കുറിച്ചുള്ള സത്യം മറച്ചുവെക്കാന്‍ റഷ്യയുടെ ഭാഗത്തുനിന്നും ശ്രമിച്ചതില്‍ താന്‍ ഖേദിക്കുന്നതായി പ്രസിഡന്റ് അലിയേവ് പറഞ്ഞു. മാത്രമല്ല, വിമാനം തകര്‍ന്നതുമായി ബന്ധപ്പെട്ട കാരണങ്ങളെക്കുറിച്ച് റഷ്യ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി.