അതിരപ്പിള്ളിയില്‍ സ്ലാബ് തകര്‍ന്ന് ആനക്കുട്ടി സെപ്റ്റിക് ടാങ്കിനുള്ളില്‍ വീണു; സമീപത്ത് നിലയുറപ്പിച്ച് കാട്ടാനക്കൂട്ടം

തൃശൂര്‍: അതിരപ്പിള്ളിയില്‍ സ്ലാബ് തകര്‍ന്ന് ആനക്കുട്ടി സെപ്റ്റിക് ടാങ്കിനുള്ളില്‍ വീണു. കാട്ടാനക്കൂട്ടത്തോടൊപ്പം പോകുന്നതിനിടയില്‍ അതിരപ്പിള്ളി പ്ലാന്റേഷന്‍ കോര്‍പറേഷന്റെ സെപ്റ്റിക് ടാങ്കിലാണ് ആനക്കുട്ടി വീണത്. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് വിവരം അറിഞ്ഞ് ആദ്യം സ്ഥലത്തെത്തിയത്. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിനായി ആര്‍ആര്‍ടി സംഘത്തിന്റെ സഹായം തേടി. ഒടുവില്‍ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ രക്ഷിച്ചു.

ആനക്കുട്ടി സെപ്റ്റിക് ടാങ്കില്‍ വീണതോടെ ഇതിനു സമീപത്തായി കാട്ടാനക്കൂട്ടവും നിലയുറപ്പിച്ചിരുന്നു. ഇതിനാല്‍ വളരെ ജാഗ്രതയോടെയാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. രാവിലെയാണ് ആനക്കുട്ടിയെ ടാങ്കില്‍നിന്ന് പുറത്ത് കയറ്റാനുള്ള ശ്രമം ആരംഭിച്ചത്. ആര്‍ആര്‍ടി സംഘം കൊണ്ടുവന്ന വൃത്താകൃതിയിലുള്ള നെറ്റ് താഴേക്ക് ഇട്ടശേഷം ആനക്കുട്ടിയെ അതിനുള്ളിലാക്കി പുറത്തേക്ക് എത്തിക്കുകയായിരുന്നു. പുറത്ത് എത്തിച്ചശേഷം നെറ്റിന്റെ കെട്ടഴിച്ച് ആനക്കുട്ടിയെ തുറന്നുവിട്ടു.

More Stories from this section

family-dental
witywide