സിജോ വടക്കന്റെ മാതാവ് ബേബി ഇട്ടീര വടക്കൻ അന്തരിച്ചു

ഓസ്റ്റിൻ/മാള: ട്രിനിറ്റി ടെക്സസ് ഗ്രൂപ്പ്‌ സി.ഇ. ഒ സിജോ വടക്കന്റെ മാതാവും വടക്കന്‍ തറവാട്ടില്‍ പരേനായ ഇട്ടീരയുടെ ഭാര്യയുമായ ബേബി (82) അന്തരിച്ചു. ഇന്നലെ രാവിലെ 11നായിരുന്നു അന്ത്യം. മാളയിലെ സ്വവസതിയില്‍ നിന്നും നാളെ (12.06.2024 ബുധന്‍) ഉച്ചതിരിഞ്ഞ് 4ന് വിടവാങ്ങൽ ശുശ്രൂഷ ആരംഭിക്കും. സംസ്കാരം മാള സെൻ്റ് സ്റ്റനിസ്ലാവോസ് ഫൊറോന ദേവാലയത്തിൽ നടത്തും.

മക്കള്‍:
ലൈല തോമസ് (റിട്ട. കെവി ടീച്ചര്‍, ബാംഗ്ലൂര്‍
ഫാ. ജോളി വടക്കന്‍ (വികാരി, ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളി)
റൂബി ജോഷി (റിട്ട. ടീച്ചര്‍, ഡോണ്‍ബോസ്‌കോ, മണ്ണുത്തി)
സിജോ വടക്കന്‍ (സിഇഒ, ട്രിനിറ്റി ടെക്‌സാസ് ഗ്രൂപ്പ്, ഓസ്റ്റിന്‍, ടെക്സസ്, യുഎസ്എ)
സിജി ബാബു (ടീച്ചര്‍, ക്രൈസ്റ്റ് അക്കാദമി, ബാംഗ്ലൂര്‍)
ഫാ.ലിജോ വടക്കന്‍ SDB (റെക്ടര്‍ ഗംബെല്ല സലേറിയന്‍ ഓഫ് ഡോണ്‍ബോസ്‌കോ, എത്യോപ്യ)
ലിജി സജീവ് (ആസ്‌ട്രേലിയ)
മരുമക്കള്‍:
ജോഷി ചിറമേല്‍ (റിട്ട. സീനിയര്‍ മാനേജര്‍, കെഎസ്എഫ്ഇ, തൃശൂര്‍)
ലിറ്റി നീരാമ്പുഴ (മെഡിക്കല്‍ പ്രാക്ടീഷണര്‍, പ്രൈം ഫാമിലി കെയര്‍, ഓസ്റ്റിന്‍, ടെക്സസ്, യുഎസ്എ)
ബാബു മേലേപ്പുറം (ഡയറക്ടര്‍, സൈബര്‍ സെക്യൂരിറ്റി, സിജിഐ, ബാംഗ്ലൂര്‍)
ഡോ. സജീവ് മണ്ണൂകുളത്തില്‍ (മെഡിക്കല്‍ ഫിസിസ്റ്റ്, ആസ്‌ട്രേലിയ)