
ബിലാസ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മോശം ഭാഷ ഉപയോഗിച്ചതിന് ഛത്തീസ്ഗഡിലെ ബിലാസ്പൂര്‍ ജില്ലയില്‍ നിന്ന് 26 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. അരവിന്ദ് കുമാര്‍ സോണി എന്ന യുവാവാണ് മസ്തൂരി ടൗണില്‍ നിന്നും പിടിയിലായതെന്ന് ബിലാസ്പൂര്‍ അഡീഷണല്‍ പോലീസ് സൂപ്രണ്ട് (റൂറല്‍) അര്‍ച്ചന ഝാ പറഞ്ഞു.
ബി.ജെ.പി നേതാവ് ബി.പി. സിംഗ് നല്‍കിയ പരാതിയിലാണ് സോണിക്കെതിരെ കേസെടുത്തിട്ടുണ്ട്.
ശനിയാഴ്ച ഭദോര ഗ്രാമത്തില്‍ നടന്ന പൊതുയോഗത്തിന് ശേഷം കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് സോണി പ്രധാനമന്ത്രി മോദിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ബിലാസ്പൂര്‍ ജില്ലയില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ദേവേന്ദ്ര സിംഗ് യാദവിന് വേണ്ടി പ്രചാരണത്തിനെത്തിയതായിരുന്നു കനയ്യ കുമാര്‍.
Tags:









