പാരീസ് ഒളിമ്പിക്സിന്റെ സുരക്ഷാ പ്ലാനുകള്‍ അടങ്ങിയ ബാഗ് ട്രെയിനില്‍ നിന്ന് മോഷണം പോയി

പാരീസ്: പാരീസ് ഒളിമ്പിക്സിന്റെ പോലീസ് സുരക്ഷാ പ്ലാനുകള്‍ അടക്കം നിര്‍ണായക രേഖകള്‍ സൂക്ഷിച്ച ബാഗ് മോഷണം പോയി. തിങ്കളാഴ്ച വൈകുന്നേരം തലസ്ഥാനത്തെ ഗാരെ ഡു നോര്‍ഡ് സ്റ്റേഷനിലെ ട്രെയിനില്‍ നിന്നാണ് മോഷണം പോയിരിക്കുന്നതെന്നാണ് പോലീസ് വൃത്തങ്ങള്‍ അറിയിച്ചത്.

കമ്പ്യൂട്ടറും രണ്ട് യുഎസ്ബി മെമ്മറി സ്റ്റിക്കുകളും അടങ്ങിയ ബാഗ് പാരീസ് സിറ്റി ഹാളില്‍ നിന്നുള്ള ഒരു എഞ്ചിനീയറുടെതാണെന്ന് പോലീസ് പറഞ്ഞു. അദ്ദേഹം ബാഗ് തന്റെ സീറ്റിന് മുകളിലുള്ള ലഗേജ് കമ്പാര്‍ട്ടുമെന്റില്‍ വച്ചിരുന്നു. എന്നാല്‍, ട്രെയിന്‍ പുറപ്പെടാന്‍ വൈകുമെന്നറിഞ്ഞ അദ്ദേഹം മറ്റൊരു ട്രെയിനില്‍ യാത്ര ചെയ്യാമെന്നു കരുതി ഇറങ്ങാന്‍ തുടങ്ങുമ്പോഴാണ് ബാഗ് താന്‍ വെച്ച സ്ഥലത്ത് ഇല്ലെന്ന് മനസിലാക്കിയത്.

തന്റെ വര്‍ക്ക് കമ്പ്യൂട്ടറിലും രണ്ട് യുഎസ്ബി സ്റ്റിക്കുകളിലും സെന്‍സിറ്റീവ് ഡാറ്റ അടങ്ങിയിട്ടുണ്ടെന്ന് എഞ്ചിനീയര്‍ പറഞ്ഞു. ഒളിമ്പിക്സ് സുരക്ഷിതമാക്കാനുള്ള മുനിസിപ്പല്‍ പോലീസിന്റെ പദ്ധതികളാണ് അതിനുള്ളിലെന്നും അദ്ദേഹം വ്യക്തമാക്കി. റീജണല്‍ ട്രാന്‍സ്പോര്‍ട്ട് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ജൂലൈ 26 നാണ് പാരീസ് ഒളിമ്പിക്‌സ് ആരംഭിക്കുക. ഒളിമ്പിക്സിനായി ആകെ 35,000 സുരക്ഷാ സേനകള്‍ ഓരോ ദിവസവും ഡ്യൂട്ടിയില്‍ ഉണ്ടാകുമെന്നാണ് വിവരം.

More Stories from this section

family-dental
witywide