മാനനഷ്ടക്കേസ്: ഡല്‍ഹി മന്ത്രി അതിഷിക്ക് ജാമ്യം

ന്യൂഡല്‍ഹി: ബിജെപി നേതാവ് നല്‍കിയ മാനനഷ്ടക്കേസില്‍ മന്ത്രി അതിഷിക്ക് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചു. ആംആദ്മി പാര്‍ട്ടി നേതാക്കളെ കോടിക്കണക്കിന് പണം നല്‍കി ബിജെപി വിലക്കെടുക്കാന്‍ ശ്രമിക്കുന്നെന്ന പരാമര്‍ശത്തില്‍ ബിജെപി നേതാവ് നല്‍കിയ മാനനഷ്ടക്കേസിലാണ് അതിഷിക്ക് ഡല്‍ഹി കോടതി സമന്‍സ് അയച്ചത്.

സമന്‍സ് അനുസരിച്ച് കോടതിയില്‍ ഹാജരായതിനെത്തുടര്‍ന്ന് അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് താന്യ ബാംനിയാല്‍ അതിഷിക്ക് 20,000 രൂപയുടെ ബോണ്ടിലും സമാനമായ തുകയുടെ ഒരു ജാമ്യത്തിലുമാണ് ജാമ്യം നല്‍കിയത്. ഡല്‍ഹി ബിജെപി നേതാവ് പ്രവീണ്‍ ശങ്കര്‍ കപൂറാണ് അതിഷിക്കെതിരെ മാനനഷ്ടക്കേസ് നല്‍കിയത്.