ഷെയ്ഖ് ഹസീനക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് ബംഗ്ലാദേശ് കോടതി

ധാക്ക: കഴിഞ്ഞ മാസം ആഭ്യന്തര കലാപത്തിനിടെ ഒരാളെ പോലീസ് കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കും മുൻ സർക്കാരിലെ ആറ് ഉന്നത വ്യക്തികൾക്കുമെതിരെ ബംഗ്ലാദേശിലെ കോടതി കൊലപാതക അന്വേഷണത്തിന് ഉത്തരവിട്ടു.

ബംഗ്ലാദേശ് നിയമപ്രകാരമുള്ള ക്രിമിനൽ അന്വേഷണത്തിൻ്റെ ആദ്യപടിയായ പ്രതികൾക്കെതിരായ കൊലക്കേസ് സ്വീകരിക്കാൻ ധാക്കയിലെ കോടതി പോലീസിനോട് ഉത്തരവിട്ടതായി ഒരു സ്വകാര്യ വ്യക്തിക്കു വേണ്ടി ഹാജരായ അഭിഭാഷകൻ മാമുൻ മിയ പറഞ്ഞു.

പ്രതികൾക്കെതിരായ കൊലപാതക കേസ് ഫയലിൽ സ്വീകരിക്കാൻ ധാക്ക മെട്രോപൊളിറ്റൻ കോടതി പോലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു’. രാജ്യത്ത് പടർന്നു പിടിച്ച ജനകീയ കലാപത്തെ തുടർന്ന് ശൈഖ് ഹസീന ഒരാഴ്ച മുമ്പ് ഇന്ത്യയിലേക്ക് പലായനം ചെയ്തിരുന്നു. സംഘർഷത്തിൽ രാജ്യത്ത് പൊലീസുകാരടക്കം 400ലേറെ പേർ കൊല്ലപ്പെട്ടിരുന്നു.

More Stories from this section

family-dental
witywide