
ചിക്കാഗോ: മുൻ യുഎസ് പ്രസിഡൻ്റ് ബരാക് ഒബാമ ഇന്ന് ഡെമോക്രാറ്റിന് ദേശീയ കൺവെൻഷനിൽ സംസാരിക്കുന്നു. 63-ാം വയസ്സിലും ഒബാമ ഡെമോക്രാറ്റിക് പാർട്ടിയുടെ ഏറ്റവും സ്വാധീനമുള്ള നേതാവാണ്. ഒബാമയുടെ നിലപാടാണ് ആത്യന്തികമായി പ്രസിഡൻ്റ് ജോ ബൈഡനെ മത്സരത്തിൽ നിന്ന് പുറത്താക്കാനും കമലാ ഹാരിസിനെ അംഗീകരിക്കാനും ഇടയാക്കിയതെന്നും അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
തൻ്റെ പ്രസിഡണ്ട് കാലാവധി അവസാനിച്ച് ഏകദേശം എട്ട് വർഷത്തിന് ശേഷവും, ഒബാമ രാജ്യത്തെ ഏറ്റവും ജനപ്രിയ ഡെമോക്രാറ്റുകളിൽ ഒരാളായി തുടരുന്നു. നിലവിൽ അമേരിക്കയിൽ ഏറ്റവും ജനപ്രിയ നേതാവാണ് ഒബാമ. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരേക്കാൾ ജനം ഇഷ്ടപ്പെടുന്നത് ഒബാമയെയാണെന്ന് സർവേകൾ വ്യക്തമാക്കുന്നു.
അതുകൊണ്ടുതന്നെ ഒബാമ ഡെമോക്രാറ്റുകളുടെ താര പ്രചാരകനാണ്. ഇന്ന് അമേരിക്ക മുഴുവൻ കാതോർക്കുന്നത് ഒബാമയുടെ പ്രസംഗത്തിനാണ്. തൻ്റെ പ്രസംഗത്തിൽ, കമലാ ഹാരിസിനെ വിജയിപ്പക്കണമെന്ന് എന്തുകൊണ്ട് ആവശ്യപ്പെടുന്നു എന്ന കാര്യങ്ങൾ ഒബാമ വിശദീകരിക്കും.
Barack obama to address democrats national convention









