യാക്കോബായ സഭയുടെ ശ്രേഷ്ഠ ഇടയന് യാത്രാ മൊഴി…സംസ്‌കാരം ഇന്ന് വൈകിട്ട്

കോലഞ്ചേരി: യാക്കോബായ സഭയുടെ പ്രാദേശിക തലവനും ശ്രേഷ്ഠ കാതോലിക്കയുമായ അബൂന്‍ മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍. കോതമംഗലം ചെറിയ പള്ളിയിലും വലിയ പള്ളിയിലും നടന്ന പൊതുദര്‍ശനത്തിന് ആയിരക്കണക്കിന് വിശ്വാസികളാണ് എത്തിയത്.

സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖരും പൊതുദര്‍ശനത്തിനെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. സംസ്‌കാരം ഇന്ന് വൈകീട്ട് പുത്തന്കുരിശ് മാര്‍ അത്തനേഷ്യസ് കത്ത്രീഡല്‍ പള്ളിയിലെ പ്രത്യേകം തയ്യാറാക്കിയ കബറിടത്തില്‍ ഔദ്യോഗിക ബഹുമതികളോടെ നടക്കും.

യാക്കോബായ സഭയുടെ മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ്, പാത്രിയര്‍ക്കീസ് ബാവായുടെ പ്രതിനിധികളായ അമേരിക്കന്‍ ആര്‍ച്ച് ബിഷപ് മാര്‍ ദിവന്നാസിയോസ് ജോണ്‍ കവാക്, യുകെ ആര്‍ച്ച് ബിഷപ് മാര്‍ അത്തനാസിയോസ് തോമ ഡേവിഡ് തുടങ്ങിയവര്‍ കബറടക്ക ശുശ്രൂഷകള്‍ക്കു മുഖ്യ കാര്‍മികത്വം വഹിക്കും.

More Stories from this section

family-dental
witywide