
കൊൽക്കത്ത: ലൈംഗിക പീഡന ആരോപണം നേരിടുന്ന ബംഗാൾ ഗവർണർ സി വി ആനന്ദ ബോസിനെതിരെ നടപടി കടുപ്പിച്ച് ബംഗാൾ സർക്കാർ. യുവതിയുടെ പീഡന പരാതി അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. സെൻട്രൽ ഡിവിഷൻ ഡെപ്യൂട്ടി കമ്മീഷണർ ഇന്ദിരാ മുഖർജിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക.
നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ സംസ്ഥാന സർക്കാർ നിയമിച്ചത്. രണ്ട് തവണ ലൈംഗിക അതിക്രമം നടത്തി എന്നാണ് പരാതിയിൽ അതിജീവിത ആരോപിക്കുന്നത്. ആരോപണം അടിസ്ഥാനരഹിതമെന്നും സത്യം വിജയിക്കുമെന്നുമായിരുന്നു സി വി ആനന്ദബോസ് പ്രതികരിച്ചു. തന്നെ അപകീർത്തിപ്പെടുത്തി ലോക്സഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനാണ് തൃണമൂൽ കോൺഗ്രസ് ശ്രമിക്കുന്നതെന്നും അവരെ ദൈവം രക്ഷിക്കട്ടെ എന്നും ആനന്ദബോസ് പറഞ്ഞിരുന്നു.
Bengal government assigned SIT Against Governor on sexual harassment case