‘രാത്രി നമ്മുടേതാണ്’, ഡോക്ടറുടെ കൊലപാതകത്തില്‍ അര്‍ദ്ധരാത്രി പ്രതിഷേധത്തിന് ബംഗാളിലെ സ്ത്രീകള്‍

കൊല്‍ക്കത്ത: കൊല്‍ക്കത്ത നഗരത്തിലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 31 കാരിയായ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് കൊല്‍ക്കത്തയിലും ബംഗാളിലെ വിവിധ ഇടങ്ങളിലും സ്ത്രീകള്‍ നാളെ അര്‍ദ്ധരാത്രി തെരുവിലിറങ്ങും. രാത്രി 11.55 ന് ആരംഭിക്കുന്ന പ്രതിഷേധം ‘സ്വാതന്ത്ര്യത്തിന്റെ അര്‍ദ്ധരാത്രിയില്‍ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനായി’ എന്ന് ആഹ്വാനം ചെയ്താണ് സംഘടിപ്പിക്കുന്നത്.

പ്രതിഷേധത്തിന്റെ ലൊക്കേഷനുകള്‍ പങ്കിടുന്ന പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം എത്തിയിട്ടുണ്ട്.

ബംഗാളിന്റെ പ്രാന്തപ്രദേശങ്ങളിലുടനീളം കൂടുതല്‍ ആളുകള്‍ അണിചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല, പ്രതിഷേധത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ പുരുഷന്മാരും വലിയ തോതില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നടിമാരായ സ്വസ്തിക മുഖര്‍ജി, ചുര്‍ണി ഗാംഗുലി, ചലച്ചിത്ര നിര്‍മ്മാതാവ് പ്രതിം ഡി ഗുപ്ത എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖ വ്യക്തികള്‍ സൗകര്യപ്രദമായ ഇടങ്ങളില്‍ പ്രതിഷേധത്തില്‍ എത്തിച്ചേരാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

More Stories from this section

family-dental
witywide