ഇക്കുറി അമേരിക്കൻ തെരഞ്ഞെടുപ്പ് ബാലറ്റിൽ പേപ്പറിൽ ഇടം പിടിച്ച ഒരേ ഒരു ഇന്ത്യൻ ഭാഷ, ഏതെന്ന് അറിയുമോ?

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനായുള്ള സജ്ജീകരണങ്ങളെല്ലാം പൂർത്തിയായിരിക്കുകയാണ്. അടുത്ത 4 വർഷം ആര് നയിക്കണമെന്ന കാര്യത്തിൽ അമേരിക്കൻ ജനത നാളെ രാവിലെ വിധി കുറിക്കാനാരംഭിക്കും. അതിനിടയിലാണ് ബാലറ്റ് പേപ്പറുകൾ സംബന്ധിച്ച വിവരങ്ങളും പുറത്തുവരുന്നത്. ഇത്തവണത്തെ അമേരിക്കൻ തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിൽ ഒരു ഇന്ത്യൻ ഭാഷയും ഇടം പിടിച്ചു എന്നതാണ് ഏറ്റവും പുതിയ വാർത്ത.

ഇംഗ്ലീഷടക്കം അഞ്ച് ഭാഷകളാണ് ഇക്കുറി ബാലറ്റ് പേപ്പറുകളിലുള്ളത്. സ്പാനിഷ്, ചൈനീസ്, കൊറിയൻ ഭാഷകൾക്കൊക്കം ഇന്ത്യയിൽ നിന്ന് ബംഗാളി ഭാഷയാണ് ബാലറ്റിൽ ഇടം പിടിച്ചിരിക്കുന്നത്. ന്യൂയോർക്ക് സിറ്റി ബോർഡ് ഓഫ് ഇലക്ഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ മൈക്കൽ ജെ റയാനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇംഗ്ലീഷിന് പുറമെ മറ്റ് നാല് ഭാഷകളിലും ഞങ്ങൾ വോട്ടർമാർക്ക് സേവനം നൽകേണ്ടതുണ്ടെന്നും അതുകൊണ്ടാണ് ബംഗാളിയടക്കമുള്ള ഭാഷ ഉൾപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. ന്യൂയോർക്കിൽ ഇരുന്നൂറിലധികം ഭാഷകൾ സംസാരിക്കുന്നവരുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1965-ലെ വോട്ടിങ് അവകാശ നിയമത്തിന്റെ വ്യവസ്ഥ പ്രകാരം ദക്ഷിണേഷ്യൻ ന്യൂനപക്ഷങ്ങൾക്ക് ഭാഷാ സഹായം നൽകാൻ ഫെഡറൽ ഗവൺമെന്റ് ഉത്തരവിട്ടിരുന്നു. അതിന് രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ബാലറ്റിൽ ബംഗാളി ഭാഷയും ഇടം പിടിച്ചത്. ന്യൂയോർക്കിലെ ക്വീൻസ് പ്രദേശത്തെ ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റി ബംഗാളിയിലുള്ള ബാലറ്റുകൾ കാണുന്നത് 2013 ലാണ്. ഇന്ത്യ, ബംഗ്ലാദേശ് തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരെ പരിഗണിച്ചാണ് ബംഗാളി ഭാഷ ഉൾപ്പെടുത്തിയത്.

More Stories from this section

family-dental
witywide