എറണാകുളം– ബെംഗളൂരു റൂട്ടിൽ സ്പെഷൽ വന്ദേഭാരത് സർവീസിന് സാധ്യത

കൊച്ചി: എറണാകുളം– ബെംഗളൂരു റൂട്ടിൽ സ്പെഷൽ വന്ദേഭാരത് ട്രെയിൻ സർവീസ് തുടങ്ങിയേക്കും. ട്രെയിനിന്റെ പുതിയ റേക്ക് കഴിഞ്ഞ ദിവസം കൊല്ലത്ത് എത്തിയിരുന്നു. അതേസമയം, എറണാകുളം–ബെംഗളൂരു സർവീസിനെക്കുറിച്ച് റെയിൽവേ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ ഉദ്ഘാടനം ഒഴിവാക്കി സ്പെഷൽ ട്രെയിൻ ആയിട്ടാ‌യിരിക്കും സർവീസ് തുടങ്ങുകയെന്നും സൂചനയുണ്ട്.

ദക്ഷിണ റെയിൽവേയ്ക്ക് പുതിയ 3 വന്ദേഭാരത് ട്രെയിനുകൾ അനുവദിച്ചിരുന്നു. ബെംഗളൂരുവിൽ നിന്നു രാവിലെ എറണാകുളം ജംക്‌ഷനിലെത്തി ഉച്ചയോടെ തിരികെ പോകുന്ന സമയക്രമം ഉൾപ്പെടെ പരിഗണനയിൽ ഉണ്ടായിരുന്നു. എറണാകുളം മാർഷലിങ് യാഡിൽ വന്ദേഭാരത് ട്രെയിനുകൾ അറ്റകുറ്റപ്പണി നടത്താനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

bengaluru-ernakulam vandebharat may start soon