കേരളത്തില്‍ മികച്ച പോളിംഗ് 40.21%; ഏറ്റവും കൂടുതല്‍ ആറ്റിങ്ങലില്‍, കുറവ് പൊന്നാനിയില്‍

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് പുരോഗമിക്കവെ കേരളത്തില്‍ കനത്ത പോളിംഗ്. ആദ്യ ആറു മണിക്കൂറില്‍ പോളിങ് 40 ശതമാനം കടന്നു. സംസ്ഥാനത്തെ പോളിങ് ഉച്ചയ്ക്ക് ഒരു മണിവരെ 40.21 ശതമാനമാണ്. ആറ്റിങ്ങലാണ് 40.16 ശതമാനവുമായി ഒന്നാം സ്ഥാനത്ത്. പൊന്നാനിയിലാണ് ഏറ്റവും കുറവ് പോളിംഗ് , 33.56 ശതമാനം.

തിരുവനന്തപുരം-37.20, ആറ്റിങ്ങല്‍-40.16, കൊല്ലം-37.38, പത്തനംതിട്ട-37.99, മാവേലിക്കര-38.19, ആലപ്പുഴ-39.90, കോട്ടയം-38.25, ഇടുക്കി-38.34, എറണാകുളം-37.71, ചാലക്കുടി-39.77, തൃശൂര്‍-38.35, പാലക്കാട്-39.71, ആലത്തൂര്‍-38.33, പൊന്നാനി-33.56, മലപ്പുറം-35.82, കോഴിക്കോട്-36.87, വയനാട്-38.85, വടകര-36.25, കണ്ണൂര്‍-39.44, കാസര്‍ഗോഡ്-38.66 എന്നിങ്ങനെയാണ് 20 മണ്ഡലങ്ങളിലെയും പോളിംഗ് ശതമാനം.

More Stories from this section

family-dental
witywide