അഞ്ച് ലക്ഷം ടണ്‍ ഭാരത് അരി വിപണിയിലേക്ക്, വില 29 രൂപ! വിലക്കയറ്റത്തിന് തിരിച്ചടി

ന്യൂഡല്‍ഹി: അരിയുടെ വില വര്‍ദ്ധനവ് സാധാരണക്കാരനെ പട്ടിണിയിലേക്ക് തള്ളിവിടുന്ന സ്ഥിതിയിലേക്കാണ് നീങ്ങുന്നത്. വിപണിയിലെ അരിവില പിടിച്ചു നിര്‍ത്താനും വിലക്കയറ്റം തടയാനും കേന്ദ്രം നടത്തുന്ന നീക്കത്തിന്റെ ഭാഗമായി കിലോയ്ക്ക് 29 രൂപ നിരക്കില്‍ ‘ഭാരത് അരി’ വിപണിയില്‍ എത്തിക്കാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.

അടുത്തയാഴ്ച മുതല്‍ അരി വിപണിയില്‍ ലഭ്യമായി തുടങ്ങും. ആദ്യഘട്ടത്തില്‍ 5 ലക്ഷം ടണ്‍ അരിയാണ് വിപണിയില്‍ എത്തുക. 5, 10 കിലോ ബാഗുകളിലാണ് അരി ലഭ്യമാവുക. നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (നാഫെഡ്), നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, കേന്ദ്രീയ ഭണ്ഡാര്‍ തുടങ്ങിയവയിലൂടെയാകും അരി വിപണിയിലെത്തുക. ഇ-കൊമേഴ്‌സ് ഫ്‌ലാറ്റ്‌ഫോമുകളിലൂടെയും അരി ലഭിക്കും.

അരി വില നിയന്ത്രണത്തിന്റെ ഭാഗമായി വ്യാപാരികളോടും ചെറുകിട-വന്‍കിട കച്ചവടക്കാരോടും സ്റ്റോക്കുള്ള അരിയുടെ കണക്കുനല്‍കാനും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

More Stories from this section

family-dental
witywide