
ക്വിന്നിപിയാക് സർവകലാശാലയുടെ പുതിയ പ്രി പോൾ സർവേ പ്രകാരം യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡന് മുൻതൂക്കം. റജിസ്റ്റർ ചെയ്ത വോട്ടർമാർക്കിടയിൽ നടത്തിയ അഭിപ്രായ സർവേയിൽ ബൈഡന് 50 ശതമാനം പിന്തുണയുണ്ട്, ട്രംപിന് 44 ശതമാനവും .
ഏറ്റവും രസകരമായ കാര്യം സ്ത്രീകൾ ഭൂരിപക്ഷവും ബൈഡനെ പിന്തുണയ്ക്കുന്നു എന്നതാണ്. 58 ശതമാനം സ്ത്രീകളുടേയും പന്തുണ ബൈഡനാണ്. ഡിസംബറിൽ ഇതേ സ്ഥാപനം നടത്തിയ സർവേയിൽ ഇരു സ്ഥാനാർഥികളും ഇഞ്ചോടിഞ്ച് പോരാട്ടത്തിലായിരുന്നു. അന്ന് ഒരു ശതമാനം ലീഡായിരുന്നു ബൈഡനുണ്ടായിരുന്നത്. അന്ന് സ്ത്രീ വോട്ടർമാരുടെ പിന്തുണ 53 ശതമാനമായിരുന്നു.
ഒരു മാസത്തിനിപ്പുറം ബൈഡൻ ലീഡ് നേടിയിരിക്കുകയാണ്. എന്നാൽ പുരുഷ വോട്ടർമാരിൽ 53 ശതമാനവും ട്രംപിനെയാണ് പിന്തുണയ്ക്കുന്നത്. അതിൽ മാറ്റം വന്നിട്ടില്ല. ക്വിന്നിപിയാക് വോട്ടെടുപ്പ് ജനുവരി 25-26 തീയതികളിൽ രാജ്യവ്യാപകമായി 1,650 രജിസ്റ്റർ ചെയ്ത വോട്ടർമാർക്കിടയിലാണ് നടത്തിയത്.
Biden gets lead on Trump amid growing gender gap















