
വാഷിംഗ്ടണ്‍ ഡി.സി: ദക്ഷിണ അതിര്‍ത്തിയിലെ കുടിയേറ്റം തടയാനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. കുടിയേറ്റക്കാരെ യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ അഭയം തേടുന്നത് തടയുന്നതാണ് ഈ ഉത്തരവ്.
വര്‍ഷങ്ങളായി കോണ്‍ഗ്രസ് പരിഗണിച്ച ഏറ്റവും പ്രധാനപ്പെട്ട അതിര്‍ത്തി സുരക്ഷാ നിയന്ത്രണങ്ങളുള്ള ഉഭയകക്ഷി നിയമനിര്‍മ്മാണം റിപ്പബ്ലിക്കന്‍മാര്‍ തടഞ്ഞതിനാല്‍ എക്‌സിക്യൂട്ടീവ് നടപടിയെടുക്കാന്‍ താന്‍ നിര്‍ബന്ധിതനാണെന്ന് ബൈഡന്‍ പ്രതികരിച്ചു.
കോണ്‍ഗ്രസിലെ റിപ്പബ്ലിക്കന്‍മാര്‍ ചെയ്യാന്‍ വിസമ്മതിക്കുന്ന കാര്യങ്ങള്‍ ചെയ്യാനാണ് ഞാന്‍ ഇന്ന് ഇവിടെ വന്നതെന്നും നമ്മുടെ അതിര്‍ത്തി സുരക്ഷിതമാക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും ബൈഡന്‍ വ്യക്തമാക്കി. മാത്രമല്ല, നിയമപരമായി അമേരിക്കയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് സാധിക്കുമെന്നും നിയമവിരുദ്ധമായി തെക്കന്‍ അതിര്‍ത്തി കടക്കുന്ന കുടിയേറ്റക്കാരെ തടയുകയാണ് ലക്ഷ്യമെന്നും ബൈഡന്‍ ചൂണ്ടിക്കാട്ടി.
2024-ലെ തിരഞ്ഞെടുപ്പിനു മുന്‍പ് , കുടിയേറ്റ സമ്പ്രദായത്തിലെ സമ്മര്‍ദ്ദം ലഘൂകരിക്കുന്നതിനും വോട്ടര്‍മാര്‍ക്കിടയിലെ പ്രധാന ആശങ്ക പരിഹരിക്കുന്നതിനുമുള്ള നാടകീയമായ നീക്കമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്.
(വാര്‍ത്ത: പി.പി ചെറിയാന്‍)