പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കണം, ലബനൻ-ഇസ്രയേൽ സംഘർഷം യുദ്ധത്തിലേക്ക് നീങ്ങരുത്; നയതന്ത്ര പരിഹാരം സാധ്യമെന്നും ബൈഡന്‍

ന്യൂയോർക്ക്‌: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നും ലബനൻ – ഇസ്രയേൽ സംഘർഷം യുദ്ധത്തിലേക്ക്‌ നീങ്ങുന്നത്‌ ലോകത്തിന്‌ ഗുണകരമാകില്ലെന്ന്‌ അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ. സ്ഥിതിഗതികൾ രൂക്ഷമായാലും നയതന്ത്ര പരിഹാരം സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. ബന്ദികളെ മോചിപ്പിക്കാനും ഗാസയിൽ വെടിനിർത്തൽ നടപ്പാക്കാനുമുള്ള തീരുമാനത്തിൽ എത്രയും വേഗം എത്തണമെന്ന്‌ ഇസ്രയേലിനോടും ഹമാസിനോടും ബൈഡൻ ആവശ്യപ്പെട്ടു.

ഇസ്രയേലിന്‌ യുദ്ധം ചെയ്യാനുള്ള അവകാശമുണ്ട്‌. എന്നാൽ, ഗാസയിലെ ജനങ്ങൾ നരകതുല്യ ജീവിതമാണ്‌ നയിക്കുന്നത്‌. യുക്രൈനിൽ റഷ്യ പൂർണമായും പരാജയപ്പെട്ടെന്ന്‌ പറഞ്ഞ ബൈഡൻ,യുക്രൈനുള്ള സഹായം തുടരണമെന്നും അംഗരാജ്യങ്ങളോട്‌ ആവശ്യപ്പെട്ടു. ഇന്തോ-പസഫിക്‌ മേഖലയിലെ രാജ്യങ്ങളുമായി സഹകരിച്ചുള്ള പ്രവർത്തനം തുടരുമെന്നും ബൈഡൻ വ്യക്തമാക്കി.

Also Read

More Stories from this section

family-dental
witywide