
വാഷിംഗ്ടൺ: അമേരിക്കയിൽ സ്വവർഗരതിക്ക് ശിക്ഷിക്കപ്പെട്ട ആയിരക്കണക്കിന് സൈനികർക്ക് മാപ്പ് നൽകി പ്രഡിഡന്‍റ് ജോ ബൈഡന്‍റെ വിപ്ലവകരമായ തീരുമാനം. പതിറ്റാണ്ടുകളായി സായുധ സേനയിൽ സ്വവർഗരതി നിരോധിക്കുന്ന നിയമപ്രകാരം ശിക്ഷിക്കപ്പെട്ട സൈനിക ഉദ്യോഗസ്ഥരടക്കമുള്ളവർക്കാണ് പ്രസിഡന്‍റ് മാപ്പ് നൽകിയത്. ‘ചരിത്രപരമായ തെറ്റ് തിരുത്തുക”യാണെന്ന് പറഞ്ഞുകൊണ്ടാണ് സ്വവർഗരതിക്ക് ശിക്ഷിക്കപ്പെട്ട ആയിരക്കണക്കിന് സൈനികർക്ക് യു എസ് പ്രസിഡന്‍റ് ജോ ബൈഡൻ മാപ്പ് നൽകിയത്.














