
ന്യൂയോർക്ക്: പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ വിജയിക്കുന്നവർക്ക് നിലവിലെ പ്രസിഡന്‍റ് ചിട്ടയോടെ അധികാര കൈമാറ്റം ഉറപ്പാക്കുന്ന പാരമ്പര്യം 2020 ൽ ഡോണൾഡ് ട്രംപ് തെറ്റിച്ചിരുന്നെങ്കിലും ബൈഡൻ അങ്ങനെ ചെയ്യില്ല. പരമ്പരാഗത രീതിയിൽ ഇക്കുറി ജനുവരിയിൽ ചിട്ടയോടെയുള്ള അധികാര കൈമാറ്റം ബൈഡൻ ഉറപ്പാക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിലും ജോ ബൈഡൻ പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.
പ്രസിഡന്‍റ് ബൈഡൻ മാത്രമല്ല നിലവിലെ പ്രഥമ വനിത ജിൽ ബൈഡനും ട്രംപിന്‍റെ സ്ഥാനാരോഹണ ചടങ്ങുകളിൽ പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി ആൻഡ്രൂ ബെറ്റ്സ് വ്യക്തമാക്കി. ചിട്ടയോടെയുള്ള അധികാര കൈമാറ്റം ഇക്കുറി ഉറപ്പാക്കുമെന്നുമെന്നടക്കം വിശദീകരിച്ചുകൊണ്ടാണ് ആൻഡ്രു ബെറ്റ്‌സ് ഇക്കാര്യങ്ങൾ അറിയിച്ചത്.