
ഇറാനുമായുള്ള ആണവ കരാറിൽനിന്നുള്ള അമേരിക്കയുടെ പിൻമാറ്റം വലിയ തെറ്റായിരുന്നുവെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കൻ. ആണവ കരാറുണ്ടായിരുന്നപ്പോൾ ഇറാന്റെ ആണവ പദ്ധതികളിൽ തങ്ങൾക്കൊരു നിയന്ത്രണമുണ്ടായിരുന്നു. കരാറിൽനിന്ന് പിൻമാറിയതോടെ നിയന്ത്രണം ഇല്ലാതായി. അത്ദൗർഭാഗ്യകരമായ സ്ഥിതിയാണിതെന്നും ബ്ലിങ്കൻ പറഞ്ഞു. സ്വിറ്റ്‌സർലാൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു ബ്ലിങ്കൻ.
ഇറാഖിലേക്കും സിറിയയിലേക്കും പാകിസ്ഥാനിലേക്കും ഇറാൻ ആക്രമണങ്ങൾ നടത്തുന്ന പശ്ചാത്തലത്തിലാണ് പ്രതികരണം. ഡൊണൾഡ് ട്രംപ് സർക്കാരാണ് 2018ൽ കരാറിൽനിന്ന് പിൻമാറാനും ഇറാനെതിരെ വിവിധ ഉപരോധം ഏർപ്പെടുത്താനും തീരുമാനിച്ചത്.
Big mistake to tear up Iran nuclear deal: Blinken















