മുൻ യുഎസ് പ്രസിഡൻ്റ് ബിൽ ക്ളിൻ്റനും ഹിലരിയും ഫൊക്കാന കൺവെൻഷനിൽ പങ്കെടുത്തേക്കും; ക്ഷണം സ്വീകരിച്ചതായി ബാബു സ്റ്റീഫൻ


ഡോ . കലാ ഷഹി

വാഷിംഗ്ടൺ ഡിസി: മുൻ അമേരിക്കൻ പ്രസിഡൻ്റ് ബിൽ ക്ലിൻ്റണേയും പ്രസിഡൻ്റ് സ്ഥാനാർത്ഥി ആയിരുന്ന ഹിലരി ക്ലിൻ്റനേയും ജൂലൈ മാസത്തിൽ വാഷിംഗ്ടണിൽ സംഘടിപ്പിക്കുന്ന ഫൊക്കാന കൺവൻഷനിലേക്ക് ക്ഷണിച്ചതായി ഫൊക്കാന പ്രസിഡൻ്റ് ഡോ . ബാബു സ്റ്റീഫൻ അറിയിച്ചു. ഈജിപ്ഷ്യൻ എംബസിയിൽ അംബാസഡർ മൊറ്റാസ് സഹ്രൺ നടത്തിയ സ്നേഹ വിരുന്നിനിടെ ഡോ. ബാബു സ്റ്റീഫൻ ഇരുവരേയും കണ്ടുമുട്ടുകയും സംസാരിക്കുകയും ചെയ്തു. ഡോ. ബാബു സ്റ്റിഫൻ്റെ ക്ഷണം സ്വീകരിച്ച് ഇരുവരും ഫൊക്കാന കൺവെൻഷനിൽ പങ്കെടുത്താൽ അതൊരു ചരിത്ര സംഭവമായി മാറും .

അമേരിക്കയിലെ നിഷേധിക്കാനാവാത്ത സാന്നിധ്യമായി മലയാളികൾ മാറിയതിൽ ബാബു സ്റ്റീഫൻ്റെയും ടീമിൻ്റെയും പങ്ക് നിഷേധിക്കാനാവില്ല. ഇവരുടെ പ്രവർത്തനങ്ങൾ ഇതിനോടകം തന്നെ ലോകമലയാളികൾക്കിടയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. അതു കൊണ്ടു തന്നെ യുവജനങ്ങളുടെ വലിയ പങ്കാളത്തവും ഫൊക്കാന അന്തർദ്ദേശീയ കൺവെൻഷൻ്റെ പ്രത്യേകതയായിരിക്കും.

ഫൊക്കാന അന്തർദേശീയ കൺവെൻഷൻ്റെ ഭാഗമായി അമേരിക്കൻ രാഷ്ട്രീയത്തിൻ്റെ ഭാഗമായവർ പങ്കെടുക്കുന്നത് മലയാളി സമൂഹത്തിന് ലഭിക്കുന്ന അംഗീകാരം ആയിരിക്കുമെന്ന് ഫൊക്കാന പ്രസിഡൻ്റ് ഡോ. ബാബു സ്റ്റീഫൻ, ട്രഷറാർ ബിജു കൊട്ടാരക്കര , കൺവെൻഷൻ ചെയർമാൻ ജോൺസൺ തങ്കച്ചൻ എന്നിവർ അറിയിച്ചു

Bill Clinton To Attend FOKANA Convention

More Stories from this section

family-dental
witywide