
മിഷിഗണ്‍ : മിഷിഗണില്‍ വീണ്ടും മനുഷ്യരില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഈ വര്‍ഷം മിഷിഗണില്‍ സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കേസാണിത്. അതേസമയം, അമേരിക്കയില്‍ ഈ വര്‍ഷം ഇതുവരെ മൂന്നു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
പക്ഷിപ്പനി ബാധിച്ച പശുവുമായി സമ്പര്‍ക്കം പുലര്‍ത്തിയ കര്‍ഷകനാണ് ഒടുവിലായി രോഗം പിടിപെട്ടതെന്ന് മിഷിഗണ്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസ് (MDHHS) വ്യക്തമാക്കി. മേയ് 22നാണ് മുമ്പ് മിഷിഗണില്‍ ആദ്യം പക്ഷിപ്പനി മനുഷ്യനില്‍ എത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നത്.
രോഗിക്ക് ആന്റിവൈറല്‍ മരുന്നുകള്‍ നല്‍കിയിട്ടുണ്ടെന്നും ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങളില്‍ നിന്ന് സുഖം പ്രാപിച്ചുവരികയാണെന്നും ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏപ്രിലില്‍ ടെക്സാസില്‍ ആദ്യ കേസ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ആശങ്കയുണര്‍ത്തി മിഷിഗണ്‍ കേസുകള്‍ വരുന്നത്.
എങ്കിലും, പൊതുജനങ്ങള്‍ക്ക് അപകടസാധ്യത കുറവാണ്. കാരണം ഈ രോഗം മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരുന്നതിന് നിലവില്‍ തെളിവുകളൊന്നുമില്ല. രോഗബാധിതരായ മൃഗങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരിലേക്കാണ് രോഗം പകരുക.