
വാഷിങ്ടൺ: യുഎസിൽ പക്ഷിപ്പനി പടരുന്ന സാഹചര്യത്തിൽ നിർദേശവുമായി അധികൃതർ. സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന കാര്യങ്ങൾ വിശ്വസിക്കരുതെന്നും തിളപ്പിക്കാത്ത പാൽ കുടിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഡയറി ഉൽപന്നങ്ങളിൽ അടുത്തിടെ നടത്തിയ പരിശോധനയിൽ അഞ്ചിൽ ഒന്നിൽ വൈറസിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി ഫെഡറൽ ഏജൻസികൾ വെളിപ്പെടുത്തി. പാൽ തിളപ്പിക്കുന്നത് പക്ഷിപ്പനി വൈറസിനെ നശിപ്പിക്കുകയും സുരക്ഷിതമാക്കുകയും ചെയ്യുന്നുവെന്ന് സ്ഥിരീകരിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.
ചില ഇൻഫ്ലുവൻസർമാർ അസംസ്‌കൃത പാൽ കുടിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്നും അധികൃതർ പറഞ്ഞു. ശാസ്ത്രീയമായ വസ്തുതകൾ ചിലർ അനാവശ്യമോ ദോഷകരമോ ആണെന്ന് വിശ്വസിക്കുന്നു. നിർഭാഗ്യവശാൽ, അവരുടെ ഉപദേശം സ്വീകരിക്കുന്ന ഏതൊരാൾക്കും അപകടം സംഭവിക്കാം. കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, രോഗികൾ എന്നിവർ പച്ചപ്പാൽ ഉപയോഗിക്കുന്നത് അപകടമാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Bird flu outbreak: Don’t drink that raw milk