
തിരുവനന്തപുരം: ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിലെ എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിൽ ബിരിയാണി വിളമ്പിയ സംഭവം വിവാദത്തിൽ.
ബിരിയാണി വിളമ്പിയ സംഭവം കടുത്ത ആചാര ലംഘനമാണെന്ന് കാണിച്ച് മുഖ്യ തന്ത്രി തരണനല്ലൂർ എൻ.പി ഗോവിന്ദൻ നമ്പൂതിരിപ്പാട് ഭരണസമിതിക്കും കവടിയാർ കൊട്ടാരത്തിനും പരാതി നൽകി. ക്ഷേത്രപരിസരത്ത് ബിരിയാളി സൽക്കാരം നടന്നത് ക്ഷേത്രാചാരത്തിന് വിരുദ്ധമാണെന്നും ഇത്തരത്തിലുള്ള പ്രവണതകൾ കർശനമായി നിരോധിക്കണമെന്നും തന്ത്രി കത്തിൽ പറയുന്നു.
ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യലയം സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലെ ‘അടുക്കള’ എന്നറിയപ്പെടുന്ന സ്ഥലത്താണ് മാംസ ബിരിയാളി വിളമ്പിയത്. ജീവനക്കാരന്റെ മകന് ജോലി ലഭിച്ചതുമായി ബന്ധപ്പെട്ടാണ് ആഘോഷം നടന്നതെന്നാണ് സൂചന. ശക്തമായ പ്രതിഷേധവുമായി അനന്തപുരി ഹിന്ദു ധർമ്മ പരിഷത്തും ശ്രീപത്മനാഭ സ്വാമി കർമ്മചാരി സംഘവും രംഗത്തെത്തി.
Biriyani party in sree padmanabha temple premise, thanthri complaints