ഹനുമാന്‍ ജനിച്ചത് രാജ്ഭര്‍ സമുദായത്തിലാണെന്ന് ബിജെപി സഖ്യകക്ഷി നേതാവ്

ലക്‌നൗ: ഹനുമാന്‍ ജനിച്ചത് രാജ്ഭര്‍ സമുദായത്തിലാണെന്ന ബിജെപി സഖ്യകക്ഷി നേതാവും ഉത്തര്‍പ്രദേശിന്റെ പഞ്ചായത്തിരാജ് മന്ത്രിയുമായ ഓം പ്രകാശ് രാജ്ഭറിന്റെ പരാമര്‍ശം ചര്‍ച്ചയാകുന്നു.

”ഹനുമാന്‍ജി ജനിച്ചതു രാജ്ഭര്‍ സമുദായത്തിലാണ്. രാക്ഷസനായ അഹിരാവന്‍ രാമനെയും ലക്ഷ്മണനെയും പടല്‍പുരിയിലേക്കു കൊണ്ടുപോയപ്പോള്‍ അവരെ തിരിച്ചുകൊണ്ടുവരാനുള്ള കരുത്തും ധൈര്യവും ആര്‍ക്കും ഉണ്ടായിരുന്നില്ല. രാജ്ഭര്‍ സമുദായത്തില്‍ ജനിച്ച ഹനുമാനു മാത്രമായിരുന്നു അതിനു ധൈര്യമുണ്ടായത്”-ഒരു ചടങ്ങിനിടെ സുഹേല്‍ദേവ് ഭാരതീയ സമാജ്വാദി പാര്‍ട്ടി നേതാവുകൂടിയായ മന്ത്രി നടത്തിയ പരാമര്‍ശം ഇങ്ങനെയായിരുന്നു.