
തൃശൂർ: തൃശൂർ ലൂർദ് പള്ളിയിൽ മാതാവിന് സമർപ്പിച്ച കിരീടം സംബന്ധിച്ച വിവാദത്തിൽ പ്രതികരണവുമായി തൃശൂർ ലോക്സഭാ മണ്ഡലം ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി. കിരീടം സമർപ്പിച്ചത് തന്റെ ആചാരമാണെന്നും മാതാവ് അതു സ്വീകരിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
സുരേഷ് ഗോപി സമർപ്പിച്ച സ്വർണക്കിരീടത്തിൽ സ്വർണത്തിന്റെ അളവ് നാമമാത്രമാണെന്നായിരുന്നു ആരോപണം. കിരീടം സമർപ്പിച്ചത് തന്റെ ആചാരമാണെന്നും മാതാവ് സ്വീകരിക്കുമെന്നും തന്റെ കഴിവിനനുസരിച്ചാണ് കിരീടം നൽകിയതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. തന്നേക്കാൾ നൽകുന്ന വിശ്വാസികളുണ്ടാകാം. സ്വർണത്തിന്റെ കണക്കെടുക്കുന്നവർ സഹകരണ ബാങ്കുകളിലേക്ക് പോയി . അവിടെ ചോരയും ജീവനും നഷ്‌ടപ്പെട്ടവരുടെ കണക്കെടുക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.
കഴിഞ്ഞ ജനുവരി 15നാണ് സുരേഷ് ഗോപി തൃശൂർ ലൂർദ് കത്തീഡ്രൽ പള്ളിയിൽ മാതാവിന് കിരീടം സമർപ്പിച്ചത്. 500 ഗ്രാമിലധികമായിരുന്നു ഭാരം. എന്നാൽ കിരീടം ചെമ്പിൽ സ്വർണം പൂശിയാണ് നിർമിച്ചതെന്ന് സോഷ്യൽമീഡിയയിൽ പ്രചാരണമുണ്ടായി. ഇടവക പ്രതിനിധി യോഗത്തിൽ കോൺഗ്രസ് കൗൺസിലർ ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു.
BJP Candidate Suresh Gopi reply on gold crown controversy