ബിജെപി ഒരുക്കിയ തിരഞ്ഞെടുപ്പ് ത്രില്ലറുകൾ പുറത്തു വരുന്നു..; ഒരിക്കൽ കൂടി പൊതുജനം തിരിച്ചറിയുന്നു തങ്ങൾ ആരാണെന്ന്

മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് തിരഞ്ഞെടുപ്പു തന്ത്രത്തിന്റെ ഭാഗമായി ആർഎസ്എസ് തന്നെ കോൺഗ്രസിൽ ചേരാൻ അയച്ചുവെന്ന് ബിജെപി നേതാവ് രാം കിഷോർ ശുക്ലയുടെ വെളിപ്പെടുത്തൽ വിവാദമാകുന്നു.

മാവു നിയമസഭാ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച രാം കിഷോർ ശുക്ല കഴിഞ്ഞ ദിവസം വീണ്ടും തിരിച്ചു ബിജെപിയിലെത്തിയിരുന്നു. ഈ ചാഞ്ചാട്ടത്തെ കുറിച്ച് ചോദിച്ച മാധ്യമ പ്രവർത്തകരോടാണ് ആർഎസ്എസിൻ്റെ മാസറ്റർപ്ളാൻ ശുക്ല വ്യക്തമാക്കിയത്.

മാവു മണ്ഡലത്തിൽ മൽസരിക്കുന്ന ബിജെപി സ്ഥാനാർഥി ഉഷ ഠാക്കൂറിന്റെ ജനപ്രീതിയിൽ ബിജെപിക്ക് ഒരു സംശയം. ഉടൻ തയാറായി മാസ്റ്റർപ്ളാൻ. ബിജെപി നേതാവായ രാം കിഷോർ ശുക്ലയെ കോൺഗ്രസിൽ ചേരാൻ വിടുന്നു. ശുക്ള കാടിളക്കി വാർത്തകർ സൃഷ്ടിച്ച് കോൺഗ്രസിൽ ചേരുന്നു.

വിജയിച്ച മുൻ എംഎൽഎ അന്തർസിങ് ദർബാറിനെ മാറ്റിനിർത്തി ശുക്ലയ്ക്ക് കോൺഗ്രസ് മാവു മണ്ഡലത്തിൽ സീറ്റ് നൽകുന്നു. അതോടെ അന്തർസിങ് കോൺഗ്രസുമായി തെറ്റിയതായി പ്രഖ്യാപിച്ച് സ്വതന്ത്രനായി മൽസരിക്കുന്നു. കോൺഗ്രസിൻ്റെ വോട്ടുകൾ ചിതറുന്നു. അതോടെ അവിടെ ബിജെപി സ്ഥാനാർഥി ഉഷ ഠാക്കൂർ വിജയിക്കുന്നു. രണ്ടാം സ്ഥാനത്ത് അന്തർസിങ് വന്നു. ശുക്ലയ്ക്ക് 30000 താഴെ വോട്ടോ ലഭിച്ചുള്ളു. ദിവസങ്ങൾക്കുള്ളിൽ അന്തർസിങ് ബിജെപിയിൽ ചേരുന്നു. കഴിഞ്ഞ ദിവസം ശുക്ല വീണ്ടും ബിജെപിയിലേക്ക് തിരിച്ചു വരുന്നു. ഈ തമാശകളെല്ലാം അവസാനിച്ചത് ഇന്നലത്തെ ശുക്ലയുടെ വെളിപ്പെടുത്തലോടെയാണ്.

തിരഞ്ഞെടുപ്പിൽ ഉഷ ഠാക്കൂറിനെ ജയിപ്പിക്കുന്നതിൻ്റെ ഭാഗമായി ആർഎസ്എസ് തന്നെ കോൺഗ്രസിലേക്ക് അയക്കുകയായിരുന്നു എന്നാണ് ശുക്ലയുടെ വെളിപ്പെടുത്തൽ. നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉടനെ തന്നെ തിരിച്ചെടുക്കാമെന്നും ബിജെപി അറിയിച്ചിരുന്നതായും ശുക്ല പറയുന്നു. ശുക്ലയുടെ ഈ നാടകത്തിന് പകരമായി ബിജെപി അയാൾക്ക് എന്ത് പാരിതോഷികമാണ് നൽകിയത് എന്ന് ശുക്ല വെളിപ്പെടുത്തിയിട്ടില്ല. ഇനി അന്തർസിങ്ങിൻ്റെ സ്വതന്ത്രസ്ഥാനാർഥിത്വവും ബിജെപി അറിഞ്ഞുകൊണ്ടുള്ള നാടകമായിരുന്നു എന്നും ശുക്ല പറയുന്നു.

സത്യത്തിൽ പൊതു ജനം നല്ല ഒന്നാന്തരം കഴുതയായി എന്നു പറഞ്ഞാൽ മതി. മൽസരിച്ച എല്ലാവരും ബിജെപിക്കാർ . എന്നാൽ ശുക്ല ചുമ്മാ പറയുകയാണെന്നാണ് ആർഎസ്എസ് പറയുന്നു. ബിജെപിയോ കോൺഗ്രസോ ഇതേക്കുറിച്ചു പ്രതികരിച്ചിട്ടില്ല. ശുക്ലയ്ക്ക് എതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് അന്തർസിങ്ങും പറഞ്ഞിട്ടുണ്ട്.

More Stories from this section

family-dental
witywide