ഹരിയാനയില്‍ ബിജെപി മുന്നേറ്റം?കോണ്‍ഗ്രസിന് ചങ്കിടിപ്പ്; 90 സീറ്റില്‍ 44 ഇടത്ത് ബി.ജെ.പി ലീഡ്

ന്യൂഡല്‍ഹി: ഹരിയാനയില്‍ കോണ്‍ഗ്രസിന് അനായാസ വിജയമെന്ന സൂചനയ്ക്കു പിന്നാലെ മുന്നേറ്റം നടത്തി ബിജെപി. ഹരിയാനയില്‍ ബിജെപി കൂടുതല്‍ സീറ്റുകള്‍ നേടുന്നതായി സൂചന. രാവിലെ 9.46 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്തെ 90 നിയമസഭാ മണ്ഡലങ്ങളില്‍ 44 ഇടത്ത് ബി.ജെ.പി മുന്നിലും കോണ്‍ഗ്രസ് 41 മണ്ഡലങ്ങളിലും മുന്നിലാണ്. ഏഴ് എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നത് കോണ്‍ഗ്രസ് 55 സീറ്റുകള്‍ നേടുമെന്നാണ്.

അതേസമയം, വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് മുമ്പുതന്നെ ന്യൂഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തിന് പുറത്ത് പാര്‍ട്ടി അനുയായികള്‍ നൃത്തം ചെയ്ത് ആഘോഷങ്ങള്‍ ആരംഭിച്ചിരുന്നു. എന്നാല്‍, ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി, ഹരിയാനയില്‍ ബിജെപി തുടര്‍ച്ചയായി മൂന്നാം തവണയും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Also Read

More Stories from this section

family-dental
witywide