ദേശീയഗാനം തെറ്റായി പാടി , പാലോട് രവിക്കെതിരെ പരാതികൊടുത്ത് ബിജെപി

തിരുവനന്തപുരം: ദേശീയഗാനം തെറ്റായി ആലപിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പാലോട് രവിക്കതിരെ പരാതി. ബിജെപി തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ബി എസ് രാജീവാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. ദേശീയഗാനത്തെ അവഹേളിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്.

കെപിസിസി സംഘടിപ്പിച്ച സമരാഗ്‌നി പ്രക്ഷോഭയാത്രയുടെ സമാപന സമ്മേളനത്തിലാണ് പരാതിക്ക് അടിസ്ഥാനമായ സംഭവമുണ്ടായത്. ഉത്തരത്തിലൊരു വ്യക്തിയുടെ ഭാഗത്തു നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത തരത്തില്‍ മൈക്ക് സ്റ്റാന്‍ഡില്‍ താളം പിടിച്ചും, തെറ്റായുമാണ് ദേശീയ ഗാനം അദ്ദേഹം ആലപിക്കാന്‍ ആരംഭിച്ചത്. ഇത് ബോധപൂര്‍വമാണെന്നും ബിജെപി ആരോപിക്കുന്നു.

തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ നടന്ന സമരാഗ്‌നി യാത്രയുടെ സമാപന സമ്മേളനത്തില്‍ മുന്‍ എംഎല്‍എ കൂടിയായ പാലോട് രവി ദേശീയ ഗാനം തെറ്റായി ആലപിച്ച് തുടങ്ങുകയായിരുന്നു. എന്നാല്‍ ഇത് ശ്രദ്ധയില്‍പ്പെട്ട ടി സിദ്ദിഖ് എംഎല്‍എ പാലോട് രവിയെ ദേശീയ ഗാനം ആലപിക്കുന്നതില്‍ നിന്ന് തടയുകയായിരുന്നു. ഒരു വരി മാത്രമേ രവി ആലപിച്ചുള്ളൂ. സംഭവത്തിന്റെ ദൃശ്യങ്ങളടക്കം വൈറലാകുകയും വിവാദവും ചര്‍ച്ചയും കൊഴുക്കുകയുമായിരുന്നു.

More Stories from this section

family-dental
witywide