പാലക്കാട്ടെ തോല്‍വി പാര്‍ട്ടിക്ക് ക്ഷീണം : ബിജെപിയില്‍ പൊട്ടിത്തെറി, സുരേന്ദ്രനെതിരെ പടയൊരുക്കം

തിരുവനന്തപുരം: പാലക്കാട്ടെ തോല്‍വിയില്‍ കനത്ത ബിജെപിയില്‍ കനത്ത അതൃപ്തി. പാര്‍ട്ടി നേതൃത്വത്തിനെതിരെ തന്നെ പടയൊരുക്കം നടത്തുകയാണ്. സംസ്ഥാന അധ്യക്ഷന്‍ നേരിട്ട് നേതൃത്വം നല്‍കിയിട്ടും വോട്ട് ചോര്‍ന്നത് ചര്‍ച്ചയാകും. ചേലക്കരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ശക്തികേന്ദ്രമായ പാലക്കാട് പതിനായിരത്തോളം വോട്ട് കുറഞ്ഞത് നേതൃത്വത്തെ വെട്ടിലാക്കുന്നുണ്ട്. പോരാത്തതിന് ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍ പാലക്കാട്ടെ തിരഞ്ഞെടുപ്പ് ഫലത്തെ പുകഴ്ത്തിയും ബിജെപിയെ കുറ്റപ്പെടുത്തിയും ഇന്നലെ രംഗത്തെത്തിയിരുന്നു.

രാഹുലിന്റെ വിജയത്തില്‍ സന്തോഷം പങ്കുവെച്ച സന്ദീപ് വാര്യര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ പുറത്താക്കാതെ പാര്‍ട്ടി രക്ഷപ്പെടില്ലെന്നും ഏത് തിരഞ്ഞെടുപ്പുവന്നാലും കൃഷ്ണകുമാറിനെ സ്ഥാനാര്‍ഥിയാക്കുന്നതാണ് പാലക്കാട് ബിജെപിക്ക് തിരിച്ചടിയായതെന്നും സന്ദീപ് വിമര്‍ശിച്ചു.