![](https://www.nrireporter.com/wp-content/uploads/2024/05/S-RAJENDRAN-3.jpg)
ഇടുക്കി: ദേവികുളം മുൻ എം എൽ എയും സി പി എം നേതാവുമായ എസ് രാജേന്ദ്രൻ ബി ജെ പിയിലേക്ക് പോകുമോയെന്ന ചർച്ച വീണ്ടും സജീവം. രാജേന്ദ്രന്‍റെ വീട്ടിൽ ഇന്ന് ബി ജെ പി നേതാക്കൾ സന്ദർശനം നടത്തി. ഇതോടെയാണ് വിഷയം വീണ്ടും ചർച്ചയായത്. ബി ജെ പി മധ്യമേഖല പ്രസിഡന്റ് എൻ ഹരിയും സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള ദേവിയുമാണ് രാജേന്ദ്രനെ വീട്ടിലെത്തി കണ്ടത്. ഉച്ചയ്ക്ക് ശേഷമാണ് ഇരുവരും രാജേന്ദ്രന്റെ വീട്ടിലെത്തിയത്.
രാജേന്ദ്രൻ ബി ജെ പിയിൽ ചേരുമെന്ന അഭ്യൂഹം ശക്തമായിരിക്കെയാണ് സന്ദർശനം എന്നതാണ് ശ്രദ്ധേയം. ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജേന്ദ്രനെ അനുകൂലിക്കുന്ന തോട്ടം തൊഴിലാളികളെ സി പി എം അനുഭാവികൾ മർദ്ദിച്ചെന്നും സി പി എമ്മിന് വോട്ട് ചെയ്യാൻ നിർബന്ധിച്ചെന്നുമുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. ഇക്കാര്യം പരിശോധിക്കുന്നതിനായാണ് ബി ജെ പി നേതാക്കൾ മൂന്നാറിലെത്തിയത്. ഇതിനുശേഷമായിരുന്നു രാജേന്ദ്രനുമായി വീട്ടിൽ കൂടിക്കാഴ്‌ച നടന്നത്. എന്നാൽ ബി ജെ പി നേതാക്കളുടെ സന്ദർശനത്തിൽ രാഷ്ട്രീയമില്ലെന്നാണ് രാജേന്ദ്രൻ പ്രതികരിച്ചത്.
BJP LEADERS MEET DEVIKULAM FORMER MLA S RAJENDRAN IN HIS HOUSE