സന്ദേശ്ഖാലിയില്‍ പുകഞ്ഞ് ബംഗാള്‍ : ഭരിക്കുന്നത് ബലാത്സംഗ സര്‍ക്കാരെന്ന് ബിജെപി

കൊല്‍ക്കത്ത: സന്ദേശ്ഖാലിയില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമ ആരോപണത്തില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി. പശ്ചിമ ബംഗാള്‍ സംസ്ഥാനം ബലാത്സംഗ സര്‍ക്കാരിന്റെ സംസ്ഥാനമായി മാറിയെന്ന് ബിജെപിയുടെ ഗൗരവ് ഭാട്ടിയ വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചു.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഹാന്‍ ഷെയ്ഖും സംഘവും തങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് സന്ദേശ്ഖാലിയിലെ സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു. ഇതോടെ പ്രതിഷേധങ്ങള്‍ കനക്കുകയാണ്.

വിഷയത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ സൗരവ് ഭാട്ടിയ, മമത എന്തിനാണ് ഹിന്ദുക്കളെയും ആദിവാസികളെയും പിന്നോക്കക്കാരെയും വെറുക്കുന്നതെന്നും നിങ്ങളുടെ ഗുണ്ടകള്‍ ജനങ്ങളെ ചൂഷണം ചെയ്യുന്നുവെന്നും കുറ്റപ്പെടുത്തി. മമത നിശബ്ദയാണെന്നും ഗൗരവ് ഭാട്ടിയ കുറ്റപ്പെടുത്തി.

പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ സന്ദേശ്ഖാലിയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവായ ഷാജഹാന്‍ ഷെയ്ഖും അനുയായികളും ബലപ്രയോഗത്തിലൂടെ ഭൂമി പിടിച്ചെടുക്കുകയും അവിടുത്തെ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന ഒരു സംഘം സ്ത്രീകളുടെ ആരോപണത്തെ തുടര്‍ന്നാണ് ബിജെപിയുടെ ആക്രമണം.

സന്ദേശ്ഖാലിയിലെ സംഭവങ്ങളില്‍ ‘വളരെ അസ്വസ്ഥത’ ഉണ്ടെന്ന് നിരീക്ഷിച്ച കൊല്‍ക്കത്ത ഹൈക്കോടതി ചൊവ്വാഴ്ച സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമ ആരോപണങ്ങളില്‍ സ്വമേധയാ കേസെടുത്തു.

More Stories from this section

family-dental
witywide