‘ഓപ്പറേഷന്‍ ഝാഡു’; നേതാക്കളെ അറസ്റ്റ് ചെയ്യും, അക്കൗണ്ടുകള്‍ മരവിപ്പിക്കും, എഎപിയെ ഇല്ലാതാക്കാന്‍ ബിജെപി: കെജ്രിവാള്‍

ന്യൂഡല്‍ഹി: എഎപിയെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമമമെന്നും വളര്‍ന്നുകൊണ്ടിരിക്കുന്ന ആം ആദ്മി പാര്‍ട്ടി ബിജെപിക്ക് വെല്ലുവിളിയായതിനാല്‍ ‘ഓപ്പറേഷന്‍ ഝാഡു’ പ്രകാരം എഎപിയെ ‘ഇല്ലാതാക്കുമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഞായറാഴ്ച അവകാശപ്പെട്ടു.

‘ഓപ്പറേഷന്‍ ഝാഡു’ വഴി ആം ആദ്മി പാര്‍ട്ടിയുടെ വലിയ നേതാക്കളെ അറസ്റ്റ് ചെയ്യും. വരും ദിവസങ്ങളില്‍ എഎപിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഉടന്‍ തന്നെ എഎപിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്ന് ഇഡിയുടെ അഭിഭാഷകന്‍ കോടതിയില്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും എഎപി ദേശീയ കണ്‍വീനര്‍ കൂടിയായ കെജ്രിവാള്‍ പറഞ്ഞു. നമ്മള്‍ വളരാതിരിക്കാനും അവര്‍ക്ക് വെല്ലുവിളിയാകാതിരിക്കാനുമാണ് ബിജെപി ഓപ്പറേഷന്‍ ഝാഡു തുടങ്ങിയതെന്നും കെജ്രിവാള്‍ ആരോപിച്ചു.

കെജ്രിവാളിന്റെ സഹായി ബിഭാവ് കുമാറിന്റെ അറസ്റ്റിനെ തുടര്‍ന്ന് ബിജെപി ആസ്ഥാനത്തിന് പുറത്ത് പ്രകടനം നടത്താന്‍ എഎപി ആലോചിക്കുന്നതിനിടെയാണ് ഈ ആരോപണവുമായി കെജ്രിവാള്‍ എത്തിയത്. സ്വാതി മലിവാളിനെ ആക്രമിച്ച കേസില്‍ ശനിയാഴ്ച രാത്രി വൈകി നടന്ന കോടതി വാദത്തിന് ശേഷം ബിഭാവിനെ ഇന്നലെ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

More Stories from this section

family-dental
witywide