‘നിങ്ങളുടെ എംപിയല്ല’ പരാമർശത്തിൽ പണി! സുരേഷ് ഗോപിക്കെതിരെ മോദിക്ക്‌ പരാതി നൽകി ബിജെപി പ്രവർത്തകൻ, ‘നിവേദനം നൽകാനെത്തിയവരെ അധിക്ഷേപിച്ചു’

ഡൽഹി: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പ്രധാനമന്ത്രിക്ക്‌ പരാതി നൽകി ബി ജെ പി പ്രാദേശിക നേതാവ്‌. ചങ്ങനാശ്ശേരി മണ്ഡലം ജനറല്‍ സെക്രട്ടറി കണ്ണൻ പായിപ്പാടാണ് സുരേഷ് ഗോപിക്കെതിരെ പരാതി നൽകിയത്‌. വെളളിയാഴ്ച ചങ്ങനാശേരിയിൽ നടന്ന പാർടി പരിപാടിക്കിടെ സുരേഷ്‌ ഗോപി അപമാനിച്ചെന്നാണ്‌ പരാതി.

നിവേദനം നൽകാൻ എത്തിയവരെ ‘ഞാൻ നിങ്ങളുടെ എംപി അല്ലെ’ന്ന്‌ പറഞ്ഞ്‌ സുരേഷ് ഗോപി അധിക്ഷേപിച്ചതായും പരാതിയിൽ പരാമർശിക്കുന്നു. പരിപാടിയിൽ സുരേഷ് ഗോപി ഒരു മണിക്കൂർ നേരത്തെ എത്തിയിരുന്നെങ്കിലും വേദിയിൽ ഇരിക്കാൻ കൂട്ടാക്കിയില്ലെന്നും കണ്ണൻ പായിപ്പാട് പറയുന്നു. സുരേഷ്‌ ഗോപിയുടെ പെരുമാറ്റം പ്രവർത്തകർക്കും അണികൾക്കുമിടയിൽ മാനക്കേട്‌ ഉണ്ടാക്കിയതായും പരാതിയിലുണ്ട്‌. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്നും കണ്ണന്‍ പായിപ്പാട് പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Also Read

More Stories from this section

family-dental
witywide