
ആലപ്പുഴ: ബിജെപിയുടെ മുന്‍ കേരള സംസ്ഥാന വക്താവ് അശ്വിനിദേവ് അന്തരിച്ചു. 58 വയസ്സായിരുന്നു. ഒന്നരവര്‍ഷം മുമ്പ് വാഹനാപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു.
1983 ല്‍ വിദ്യാര്‍ഥി മോര്‍ച്ചയിലൂടെയാണ് ഇദ്ദേഹം പൊതുരംഗത്തെത്തുന്നത്. ബിജെപി ദക്ഷിണ മേഖലാ പ്രസിഡന്റായും അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് (എബിവിപി) സംസ്ഥാന വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ച ഇദ്ദേഹം കായംകുളം മുനിസിപ്പാലിറ്റി കൗണ്‍സിലറുമായിരുന്നു.













